നാളത്തെ ഉച്ചയൂണിന് ഹെൽത്തി വാഴക്കൂമ്പ് തോരൻ ആയാലോ?

ഉച്ചഭക്ഷണത്തിൽ നമുക്ക് ആരോഗ്യം നൽകുന്ന വിഭവങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ നന്നാണ്. വളരെയധികം പോഷകഗുണമുള്ള ഭക്ഷണമാണ് വാഴക്കൂമ്പ്. നമുക്ക് തയ്യാറാക്കാം സ്പെഷ്യൽ വാഴക്കൂമ്പ് തോരൻ.

വാഴകുടപ്പൻ തോരൻ| Vazhapoo thoran ||Banana flower stir fry/Vazha kudappan  thoran/വാഴക്കൂമ്പ് തോരൻ(#87 - YouTube

വേണ്ട ചേരുവകൾ

ചെറുതായി കൊത്തി അരിഞ്ഞ വാഴക്കൂമ്പ് 1 എണ്ണം
തേങ്ങാ ചിരകിയത് 1 /2 കപ്പ്
പച്ചമുളക് അരിഞ്ഞത് 5
ഉണക്ക മുളക് 2
കറിവേപ്പില 1 തണ്ട്
കടുക് 1 ടീസ്പൂൺ
ഉഴുന്നുപരിപ്പ് 1 ടീസ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
കായം 1/4 ടീസ്പൂൺ
ഉപ്പു രുചിയ്ക്ക് അനുസരിച്ചത്
എണ്ണ 1 ടേബിൾ സ്പൂൺ
വെള്ളം 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

വാഴക്കൂമ്പ് തോരൻ' || Vazhakoombu Thoran || Banana flower stir fry ||  Recipe:103 - YouTube

ആദ്യം അരിഞ്ഞ വാഴക്കൂമ്പിൽ ഉപ്പും തേങ്ങയും ചേർത്ത് 30 മിനിറ്റ് വയ്ക്കണം. ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് ഉഴുന്നിടണം. സ്വർണ തവിട്ടുനിറം ആകുമ്പോൾ കടുകും കറിവേപ്പിലയും ഇതിലേക്ക് ചേർക്കുക.

കഞ്ഞീം കറീം ....: VazhaKoombu / VazhaChundu -Thoran / Banana Flower Stir  Fry Recipe

കടുകു പൊട്ടാൻ തുടങ്ങിയാൽ വാഴക്കൂമ്പ് ചേർത്ത് നന്നായി ഇളക്കുക. പച്ചമുളകും ഉണങ്ങിയ ചുവന്ന മുളകും ചേർത്ത് ഇളക്കുക. 1/4 കപ്പ് വെള്ളം ഒഴിച്ച് 6 -8 മിനിറ്റ് മൂടി വച്ച് വേവിക്കുക. ശേഷം കായം ചേർത്ത് ഇളക്കി വാങ്ങി വയ്ക്കുക. ചൂടാറിയ ശേഷം വിളമ്പി ചോറിനൊപ്പം കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News