പാത്രം കഴുകാത്തതിന് വഴക്കുപറഞ്ഞു; അമ്മയെ 14കാരി തലയ്ക്കടിച്ചു കൊലപ്പെടുത്തി; നാടിനെ നടുക്കി കൊലപാതകം

വീട്ടിലെ പാത്രങ്ങള്‍ കഴുകാത്തതിന് വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് 14-കാരി അമ്മയെ തലയ്ക്കടിച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് 14 വയസ്സുകാരിയായ മകളെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ പരാതിയിലാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയായ 14 വയസ്സുകാരിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.

നോയിഡയിലെ സെക്ടര്‍ 77-ല്‍ ഞായറാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം. ഞായറാഴ്ച രാത്രി അമ്മയ്ക്ക് പരിക്കേറ്റെന്നും നിലത്തുവീണ് കിടക്കുകയാണെന്നും മകള്‍ അയല്‍ക്കാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

പാത്രങ്ങള്‍ കഴുകിവെക്കാന്‍ പറഞ്ഞത് അനുസരിക്കാതിരുന്നതോടെ മകളെ അമ്മ വഴക്കുപറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കിടുകയും മകള്‍ അടുക്കളയിലുണ്ടായിരുന്ന ഫ്രൈയിങ് പാന്‍ കൊണ്ട് അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഫ്രൈയിങ് പാന്‍ കൊണ്ട് തുടര്‍ച്ചയായി തലയ്ക്കടിച്ചാണ് അമ്മയുടെ മരണം ഉറപ്പുവരുത്തിയത്. തുടര്‍ന്നാണ് മകള്‍ അയല്‍ക്കാരോട് വിവരം പറഞ്ഞു. പുറത്ത് നടക്കാന്‍ പോയ താന്‍ തിരിച്ചുവന്നപ്പോള്‍ അമ്മ തലയ്ക്ക് പരിക്കേറ്റ് കിടക്കുന്നത് കണ്ടെന്നായിരുന്നു സംഭവത്തെക്കുറിച്ച് മകള്‍ ആദ്യം നല്‍കിയ മൊഴി. തുടര്‍ന്ന് പോലീസ് അയല്‍ക്കാരെയും ചോദ്യംചെയ്തു. അപ്പാര്‍ട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതോടെയാണ് മകളുടെ മൊഴിയില്‍ സംശയമുണര്‍ന്നത്. സംഭവസമയം മറ്റാരും യുവതിയുടെ ഫ്ളാറ്റില്‍ എത്തിയിട്ടില്ലെന്ന് സിസിടിവിയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് 14-കാരിയെ പോലീസ് വീണ്ടും ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. പാത്രം കഴുകിവെക്കാത്തതിന് അമ്മ വഴക്കുപറഞ്ഞെന്നും ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും മകള്‍ പോലീസിനോട് സമ്മതിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News