കൊല്ലത്ത് ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതി എ എ റഹീം ഉദ്ഘാടനം ചെയ്തു

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം ഉറപ്പാക്കുന്ന ഹൃദയപൂര്‍വ്വം പദ്ധതിയ്ക്ക് തുടക്കമായി. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം ഹൃദയപൂര്‍വ്വം ഉദ്ഘാടനം ചെയ്തു.

ജീവന് രക്തം, വിശപ്പിന് ഭക്ഷണം എന്ന മുദ്രാവാക്യമുയര്‍ത്തി കൊല്ലം ജില്ലയിലെ വിവിധ ആശുപത്രികളിലെത്തുന്നവര്‍ക്ക് ഭക്ഷണവും ആവശ്യമായവര്‍ക്ക് രക്തവും ഡിവൈഎഫ്‌ഐ നല്‍കുന്നുണ്ട്. അഞ്ച് വര്‍ഷമായി കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പൊതിച്ചോറുകള്‍ വിതരണം ചെയ്ത അനുഭവകരുത്തിലാണ് മെഡിക്കല്‍ കോളേജിലും സ്‌നേഹത്തിന്റെ അന്നമൂട്ടാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചത്.

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും ഉച്ചഭക്ഷണവിതരണം നടന്നുവരുന്നു എന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എസ് ആര്‍ അരുണ്‍ബാബു. മനുഷ്യത്വ മുഖമായി ഡിവൈഎഫ്‌ഐ മാറുകയാണെന്ന് ഉച്ച ഭക്ഷണം വാങ്ങാന്‍ വന്നവര്‍ പറഞ്ഞു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ചടങില്‍ ജില്ലാ പ്രസിഡന്റ് ശ്യാം മോഹന്‍ അധ്യക്ഷനായി.

കേന്ദ്ര കമ്മിറ്റിയംഗം ചിന്താജെറോം, സംസ്ഥാന കമ്മിറ്റിയംഗം കെ എസ് ബിനു,മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജി എസ് സന്തോഷ്, ആര്‍എംഒ ഡോ.ഷിറില്‍ അഷറഫ്, ഡോ.ഹബീബ് നസീം, സിപിഐഎം ചാത്തന്നൂര്‍ ഏരിയ സെക്രട്ടറി കെ സേതുമാധവന്‍, ചാത്തന്നൂര്‍ ബ്ലോക്കിലെ പൂതക്കുളം സൗത്ത് മേഖലയിലെ ഇടപ്പണ യൂണിറ്റ് കമ്മിറ്റിയാണ് ആദ്യദിനം ഭക്ഷണം വിതരണം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News