ഡല്‍ഹിയില്‍ 10 കോടിയുടെ കൊക്കെയ്‌നുമായി വിദേശികള്‍ പിടിയിലായി

രാജ്യാന്തര വിപണിയില്‍ പത്തുകോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി ഡല്‍ഹിയില്‍ മയക്കുമരുന്ന് കടത്ത് സംഘം പൊലീസ് പിടിയിലായി.

സൗത്ത് അമേരിക്കന്‍ സ്വദേശിയായ മൗറി എര്‍ണാ ഗംഗാഡിയന്‍ (45), നവി മുംബൈയില്‍ താമസിക്കുന്ന ഉഗാണ്ട സ്വദേശി നമുബിരു ജനത് (35) എന്നിവരാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ പിടിയിലായത്.

പ്രതികള്‍ മുംബൈ, ബംഗളൂരു, അഹമ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ഇന്ത്യയിലേക്ക് കഴിഞ്ഞ കുറേ മാസങ്ങളായി സ്ത്രീകളുടെ പേഴ്‌സുകളിലും സൗന്ദര്യവര്‍ധക വസ്തുക്കളിലും സമര്‍ഥമായി പായ്ക്ക് ചെയ്തുകൊണ്ട് രഹസ്യമായി മയക്കുമരുന്ന് കടത്താനാണ് ഇരുവരും ശ്രമച്ചതെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here