പാളത്തില്‍ അലൈന്‍മെന്റ് തകരാര്‍; കൊച്ചി മെട്രോയില്‍ ഗതാഗത നിയന്ത്രണം

കൊച്ചി മെട്രോയില്‍ പാളത്തിലെ അലൈന്‍മെന്റ് തകര്‍ന്നതിനെത്തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തകരാര്‍ കണ്ടെത്തിയ പത്തടിപ്പാലത്തെ തൂണ്‍ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം.

ആലുവയില്‍നിന്ന് പേട്ടയിലേക്കും തിരിച്ചും നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് ഇനി 20 മിനിറ്റ് ഇടവേളയില്‍ മാത്രമാകും ഉണ്ടാവുക. നേരത്തെ ഈ സര്‍വീസ് ഏഴ് മിനിറ്റ് ഇടവേളയിലായിരുന്നു.

പത്തടിപ്പാലത്തുനിന്ന് പേട്ട, ആലുവ എന്നിവിടങ്ങളിലേക്കും തിരിച്ചും ഏഴ് മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തുമെന്നും കെഎംആര്‍എല്‍ അറിയിപ്പ് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News