ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു

ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു. 9 ജില്ലകളിലെ 59 മണ്ഡലങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ ബേധപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.

59 മണ്ഡലങ്ങളിലായി നടന്ന നാലാം ഘട്ട തിരഞ്ഞെടുപ്പ് ബേധപ്പെട്ട പോളിങ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഈ മണ്ഡലങ്ങള്‍ ബിജെപി തൂത്ത് വാരിയെങ്കിലും ഇത്തവണ ബിജെപിക്ക് നാലാം ഘട്ടം തിരിച്ചടിയായെക്കുമെന്നാണ് സൂചനകള്‍. 9 ജില്ലകളിലെ 59 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കര്‍ഷകപ്രക്ഷോഭം ശക്തമായ ലഖിപൂര്‍ ഖേരിയും, കോണ്‍ഗ്രസിന്റെ തട്ടകമായ റായ് ബരേലിയും ബിജെപിക്ക് തലവേദനയാണ്.

മിഷന്‍ യൂപിയുമായി ബിജെപിക്കെതിരെ കര്‍ഷകര്‍ നിലപാട് കടുപ്പിച്ചതും ബിജെപിക്ക് വെല്ലുവിളിയാണ്. അതീവ സുരക്ഷയോടെയാണ് കര്‍ഷക കൊല നടത്തിയ ആഷിഷ് മിശ്രയുടെ പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്ര പോളിങ് കേന്ദ്രത്തിലെത്തിയത്. അതേസമയം ചരിത്രം തിരുത്തുക മാത്രമല്ല, കൂടുതല്‍ സീറ്റുകളും നേടുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു.

BSP അധ്യക്ഷ മായാവതി, കേന്ദ്ര മന്ത്രി അനുരാഗ് ടാക്കൂര്‍, യൂപി ഉപമുഖ്യമന്തി ദിനേഷ് ശര്‍മ ഉള്‍പ്പെടെയുള്ള പ്രമുഖരും വോട്ടു ചെയ്തു. മന്ത്രിമാരായ ബ്രിജേഷ് പഥക്, അശുതോഷ് ടണ്ഠന്‍, ഡെപ്യൂട്ടി സ്പീക്കര്‍ നിതിന്‍ അഗര്‍വാള്‍ ഉള്‍പ്പെടെ ഉള്ളവരാണ് ആണ് നാലാം ഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍.

അതേസമയം പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. വോട്ട് ബാങ്ക് രാഷ്ട്രീയം കൊണ്ടാണ് മറ്റ് രാഷ്ട്രീയക്കാര്‍ മുസ്ലീം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അവഗണിച്ചതെന്ന് പ്രധാനമന്ത്രി മോദി കുറ്റപ്പെടുത്തി.

മുസ്ലീം സഹോദരിമാരുടെ ആത്മാഭിമാനം ഉയര്‍ത്തി പിടിക്കാനാണ് മുത്തലാഖ് നിരോധിച്ചതെന്ന്, ന്യൂനപക്ഷ വോട്ട് ബാങ്കുകള്‍ ലക്ഷ്യംവച്ച് യുപിയിലെ ബിജെപി പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News