മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു

വയനാട് മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു.. സൂപ്പർവൈസർമാരായ നിധിൻ, ഷൗക്കത്തലി എന്നിവർക്കെതിരെയും
തോട്ടം ഉടമകൾക്കെതിരെയുമാണ് വൈൽഡ് ലൈഫ് ആക്ട് പ്രകാരം കേസെടുത്തത്.

മേപ്പാടി കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കേബിൾ കെണിയിൽ കഴിഞ്ഞ ദിവസമാണ് 5 വയസ് പ്രായമുള്ള ആൺ പുലി കുടുങ്ങിയത്. പുലിയെ മയക്കുവെടിവച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

പന്നിക്ക് വെച്ച കെണിയിലാണ് പുലി കുടുങ്ങിയതെന്നാണ് നിഗമനം. കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് സംഭവം. കുളത്തിന് ചുറ്റും സ്ഥാപിച്ച കമ്പികൾക്കിടയിലാണ് പുലി കുടുങ്ങിയത്.

5 വയസ്സ് പ്രായമുള്ള ആൺപുലിയെ സ്ഥലത്തെത്തിയ വനം വകുപ്പ്‌ സംഘം രക്ഷപ്പെടുത്തി. ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേത്യത്യത്തിലുള്ള സംഘം മയക്കുവെടി വെച്ചാണ്‌ പുലിയെ രക്ഷപ്പെടുത്തിയത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News