ആര്‍എസ്എസ് കൊലയാളി സംഘങ്ങളെ സൃഷ്ടിക്കുന്നത് ഒ ടി സി പരിശീലന ക്യാമ്പുകള്‍ എന്ന പേരില്‍

ആര്‍ എസ് എസിന്റെ കൊലയാളി സംഘങ്ങളെ സൃഷ്ടിക്കുന്നത് ഒ ടി സി പരിശീലന ക്യാമ്പുകള്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ആയുധ പരിശീലന ക്യാമ്പുകള്‍. സി പി ഐ എം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപപ്പെടുത്തിയതും ആര്‍ എസ് എസ് ക്യാമ്പില്‍ ആയുധ പരിശീലനം നേടിയവരാണ്. ഡിസംബര്‍ 25 മുതല്‍ ജനുവരി 2 വരെയാണ് കൊടിയേരി നങ്ങാറത്ത് പീടികയില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തവരെ കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് വിവരശേഖരണം ആരംഭിച്ചു

കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തിന്നുള്ള 80 പേരാണ് നങ്ങാറത്ത് പീടിക ടാഗോര്‍ സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കായിരുന്നു പരിശീലനം.സി പി ഐ എം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ സ്ഥലത്തിന് തൊട്ടടുത്താണ് ഡിസംബര്‍ 25 മുതല്‍ ജനുവരി 2 വരെ കാമ്പ് നടന്നത്.ഫെബ്രുവരി 27 മുതല്‍ ഇതേ സ്ഥലത്ത് ക്യാമ്പിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനും പദ്ധതിയിട്ടിരുന്നു.ഹരിദാസ് കൊലകേസിന്റെ അന്വേഷണം ചെന്നെത്തുന്നതും ക്യാമ്പില്‍ പങ്കെടുത്തവരിലേക്കാണ്. കൊലപാതക ഗൂഢാലോചന നടന്നത് ആര്‍ എസ് എസ് ക്യാമ്പില്‍ വച്ചാണെന്ന് സി പി ഐ എം ചൂണ്ടിക്കാട്ടിയിരുന്നു.

ഡിസംബര്‍ 25 മുതല്‍ ജനുവരി രണ്ടുവരെ നടന്ന ക്യാമ്പില്‍ പങ്കെടുത്തവരെ കുറിച്ച് ഹരിദാസ് കൊലക്കേസ് അന്വേഷണ സംഘവും സംസ്ഥാന ഇന്റലിജന്‍സും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. 2018 ലെ ആര്‍ എസ് എസ് ക്യാമ്പിന് പിന്നാലെയാണ് സി പി ഐ എംപ്രവര്‍ത്തകനായിരുന്ന കണ്ണിപ്പൊയില്‍ ബാബുവിനെ കൊലകപ്പടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel