പ്രളയ ദുരിത ബാധിതർക്കായി കോട്ടയം ജില്ലയിൽ സിപിഎം നിർമിച്ചുനൽകുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്

പ്രളയ ദുരിത ബാധിതർക്കായി കോട്ടയം ജില്ലയിൽ സിപിഎം നിർമിച്ചുനൽകുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കും.

ജില്ലയുടെ മലയോര മേഖലയിൽ ഉരുൾപൊട്ടലിലും വെള്ളപ്പാച്ചിലിലും കിടപ്പാടം നഷ്ടപ്പെട്ട 25  കുടുംബങ്ങൾക്കാണ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുന്നത്.

കഴിഞ്ഞവർഷം ഒക്ടോബറിലായിരുന്നു കേരളത്തെ നടുക്കിയ കൂട്ടിക്കൽ ദുരന്തം. ദുരിതബാധിതർക്ക് കൈത്താങ്ങ് ആവുകയാണ് സി പി ഐ എം. കഴിഞ്ഞ വർഷം ഒക്ടോബറിൽ ജില്ലയുടെ മലയോര മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിലും വെള്ളപാച്ചിലും പൊലിഞ്ഞത് 16 ജീവനുകളാണ്.

നിരവധി വീടുകൾ പൂർണമായി തകരുകയും ചെയ്തിരുന്നു.ദുരന്തം ഏറ്റവുമധികം ബാധിച്ചതെ കൂട്ടിക്കലിലും മുണ്ടക്കയത്തും  ആയിരുന്നു. ഇവിടങ്ങളിലെ 25 കുടുംബങ്ങൾക്കാണ്  സി പി ഐ എം കോട്ടയം  ജില്ലാ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകുന്നത്.

സംസ്ഥാന സർക്കാരും ദുരിതബാധിതരെ സഹായിക്കാൻ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ദുരിത വാർത്ത അറിഞ്ഞപ്പോൾ തന്നെ എന്നെ മന്ത്രി വി എ വാസവനും സിപി ഐ എം എം നേതാക്കളും പ്രദേശത്തെ എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. മാസങ്ങൾക്കുള്ളിൽ തന്നെ ഭവന നിർമാണം പൂർത്തിയാക്കാനാണ് സിപി ഐഎം ലക്ഷ്യം വെക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here