മഹാത്മാഗാന്ധി സർവകലാശാലയക്ക് അന്താരാഷ്ട്രതലത്തിൽ ഇരട്ട ബഹുമതി

മഹാത്മാഗാന്ധി സർവകലാശാലയക്ക് അന്താരാഷ്ട്രതലത്തിൽ ഇരട്ട ബഹുമതി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസ് ഓക്‌സ്ഫോർഡ് അക്കാദമിക് യൂണിയന്റെ ഓണററി പ്രൊഫസർ പദവിക്ക് അർഹനായി.

ശാസ്ത്ര ഗവേഷണം, വിദ്യാഭ്യാസം, വിദ്യാഭ്യാസ മാനേജ്‌മെന്റ്, സമൂഹത്തിന്റെ പൊതുവായ വികസനം തുടങ്ങിയ മേഖലകളിൽ നിൽകിയ  സംഭാവനകൾ  പരിഗണിച്ചാണ് ബഹുമതി. ഊർജ രംഗത്ത്  എം.ജി യൂണിവേഴ്സിറ്റിയും ഫ്രെഞ്ച് സർവ്വകലാശാലയും സംയുക്തമായി ഗവേഷണം നടത്തും

ഉന്നത വിദ്യാഭ്യാസരംഗത്ത്  ഇന്ത്യക്ക് തന്നെ അഭിമാനമാണ് മഹാത്മാഗാന്ധി സർവ്വകലാശാല. ഇതിനോടകംതന്നെ അന്താരാഷ്ട്രതലത്തിൽ നിരവധി നേട്ടങ്ങൾ സർവ്വകലാശാല കൈവരിച്ചിട്ടുണ്ട്. വൈസ് ചാൻസിലർ ഡോക്ടർ സാബു തോമസിനെ  ഓക്‌സ്ഫഡ് അക്കാദമിക് യൂണിയൻ ഓണററി പ്രൊഫസർ പദവി നൽകി ആദരിക്കും.

ശാസ്ത്ര ഗവേഷണം,വിദ്യാഭ്യാസ മാനേജ്‌മെന്റ് സമൂഹത്തിന്റെ പൊതുവായ വികസനം തുടങ്ങിയ മേഖലകളിൽ നിൽകിയ  സംഭാവനകൾ  പരിഗണിച്ചാണ് ഈ അംഗീകാരം.എം ജി  സർവവകലാശാല നടത്തിവരുന്ന പഠന-ഗവേഷണ പ്രവർത്തനങ്ങളെ അന്താരാഷ്ട്രതലത്തിൽ എത്തിക്കാൻ  ഈ ബഹുമതി ഏറെ

സഹായിക്കും.പോളിമർ-നാനോ ശാസ്ത്ര മേഖലകലയിെലെ ലോക പ്രശ്സ്ത ശാസ്ത്രജ്ഞനും കൂടിയാണ്  സാബു തോമസ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറ്റി അമ്പതോളം സർവ്വകലാശാലകളിലെ ചാൻസലർമാർ, വിദഗ്ധരായ ശാസ്ത്രജ്ഞർ, ഗവേഷകർ എന്നിവർ ഓക്‌സ്ഫഡ് അക്കാദമിക് യൂണിയൻ്റെ  ഭാഗമാണ്.

സർവകലാശാലയിലേക്ക് ലഭിച്ച മറ്റൊരു അന്താരാഷ്ട്ര അംഗീകാരമാണ് ഫ്രഞ്ച് യൂണിവേഴ്സിറ്റിയുമായി  ചേർന്നുള്ള ഗവേഷണം. ഊർജ രംഗത്തു പോളിമർ-നാനോ സാങ്കേതിക വിദ്യയുടെ സാധ്യതകളാണ്  ഇരു സർവകലാശാലകളും ചേർന്ന് പരിശോധിക്കുന്നതു.

ഫ്രാൻസിലെ  ലൊറെയ്ൻ യൂണിവേഴ്‌സിറ്റിയായി  നടത്തുന്ന ഗവേഷണത്തിന് 75000 യൂറോ ലഭിക്കും. അഞ്ചു വർഷമാണ് ഗവേഷണ കാലാവധി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News