സിപിഐഎം സംസ്ഥാന സമ്മേളനം: വിളംബര റാലി സംഘടിപ്പിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍

സിപിഐഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിളംബര റാലി സംഘടിപ്പിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍. സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന എറണാകുളം ജില്ലയിലെ 16 ഏരിയ കേന്ദ്രങ്ങളിലാണ് മഹിളകളുടെ നേതൃത്വത്തില്‍ വിളംബര റാലി നടത്തിയത്.

37 വര്‍ഷത്തിന് ശേഷം സംസ്ഥാന സമ്മേളനത്തിന് വേദിയാകുമ്പോള്‍ വലിയ ആവേശത്തിലാണ് എറണാകുളം ജില്ലയിലെ വനിതാ പ്രവര്‍ത്തകരും. സമ്മേളനത്തിന്‍റെ വരവറിയിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ 16 കേന്ദ്രങ്ങളില്‍ വിളബംര റാലി നടത്തി.

പ്രധാന കേന്ദ്രമായ കൊച്ചി നഗരഹൃദയത്തില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എം സി ജോസഫൈന്‍റെ നേതൃത്വത്തിലായിരുന്നു റാലി. വിളംബര റാലിയുടെ മുന്നിലായി അണി നിരന്ന നവോത്ഥാന നായകന്മാരുടെ ടാബ്ലോയും ശ്രദ്ധേയമായി.

വനിതകള്‍ തന്നെയാണ് ശ്രീനാരായണഗുരു, അംബേദ്കര്‍, അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകന്മാരായി മാറിയത്. എറണാകുളം ടൗണ്‍ ഹാളില്‍ നിന്നാരംഭിച്ച വിളബംര റാലി നഗരം ചുറ്റി ലാലന്‍ ടവറില്‍ സമാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel