കൊച്ചു പമ്പ ഇക്കോ ടൂറിസത്തിലെ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു

പത്തനംതിട്ട കൊച്ചു പമ്പ ഇക്കോ ടൂറിസത്തിലെ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. ഗവിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ബോട്ടു സവാരിക്കും ഭക്ഷണത്തിനും വിശ്രമത്തിനും സൗകര്യമുണ്ട്.

നിലവിലെ കാലാവസ്ഥാ സാഹചര്യത്തില്‍ വളരെയടുത്ത് വന്യമൃഗങ്ങളെയും കാണാം. ഗവിയ്ക്കു മുന്‍പാണ് കൊച്ചു പമ്പ ഇക്കോ ടൂറിസം കേന്ദ്രം.

അഞ്ചു പേര്‍ക്ക് കയറാവുന്ന ബോട്ടുകളാണ് ഇവിടെ സഞ്ചാരത്തിനുള്ളത്. 7 കിലോമീറ്ററോളം വിസ്തൃതിയുള്ള തടാകത്തിലൂടെ യാത്ര ചെയ്യാന്‍ ആളൊന്നിന് 100 രൂപയാണ് നിരക്ക്. മുന്‍കൂട്ടി അറിയിച്ചാല്‍ ഇഷ്ട ഭക്ഷണം ക്രമീകരിച്ച് നല്‍കും.

സഞ്ചാരികള്‍ തയ്യാറാക്കി കൊണ്ടുവരുന്ന ഭക്ഷണം ഇവിടെ ഇരുന്ന് കഴിക്കാനുളള സൗകര്യവും ഉണ്ട്. കെഎഫ്ഡിസിയ്ക്ക് കീഴിലാണ് കൊച്ചു പമ്പ ഇക്കോ ടൂറിസം പദ്ധതി. സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചാല്‍ മുന്‍പുണ്ടായിരുന്ന ട്രക്കിങ്ങും കുട്ടവഞ്ചി സവാരിയും പുനരാരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News