നീരുറവ തേടുന്ന ഒരു കില്ലാഡി വൈദികന്‍…

കുടിവെള്ളം കിട്ടാക്കനിയാവുകയാണ്. എന്നാൽ ചുരുങ്ങിയ  സ്ഥലത്ത് കുടിവെള്ളം കിട്ടാന്‍ ഒരു എളുപ്പവഴിയുണ്ട്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ വൈദിക വൃത്തി നയിക്കുന്ന നൈനാനോട് പറയുക മാത്രം മതി. നീരുറവ തേടുന്ന കില്ലാഡി വൈദികനെ കാണാം ഇനി.

ഇവിടെ എവിടെയാണ് ഒരു കിണറിനുള്ള സ്ഥാനമെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ വൈദികന്‍. വലം കൈയ്യില്‍ കറുത്ത നൂലില്‍ കെട്ടിയ മോതിരം. അതുമാത്രമാണ് സ്ഥാന നിര്‍ണയത്തിനുള്ള ഏക അളവുകോലായി വൈദികനായ നൈനാന്‍ കൊണ്ടു നടക്കുന്നത്.

ഇതുമായുള്ള നടത്തത്തിലറിയാം ഭൂമിയ്ക്കടിയില്‍ നീറുറവ സാന്നിധ്യം. 5 വര്‍ഷത്തിനിടെ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയും സിഎസ്‌ഐ പള്ളിയിലെ വൈദികനുമായിരുന്ന നൈനാന്‍ ഇങ്ങനെ സ്ഥാനം കണ്ടെത്തിയത് 7500 കിണറുകള്‍ക്ക്. സംശയിക്കേണ്ട, അവയില്‍ എല്ലാം ഇപ്പോഴും നിറയെ വെള്ളം. ഈ വിദ്യ എങ്ങനെ പഠിച്ചുവെന്ന് ചോദിച്ചാല്‍ പുഞ്ചിരിച്ചുകൊണ്ട് വൈദികനായ നൈനാന്‍ മറുപടി പറയുന്നത് ഇങ്ങനെ.

മതവ്യത്യാസങ്ങളില്ലാതെയാണ് ഇദ്ദേഹത്തെ തേടി ഓരോരുത്തരും എത്തുന്നത്. . എല്ലാവര്‍ക്കും കിണറിന്റെ സ്ഥാന നിര്‍ണയത്തില്‍ നൈനാന്‍ പറയുന്നതിലാണ് വിശ്വാസം. വിലപ്പെട്ട സേവനത്തിന് പ്രതിഫലമൊന്നും വൈദികന്‍ ആവശ്യപ്പെടാറില്ല.

പക്ഷേ, വീട്ടില്‍ നിന്നു കൊണ്ടുപോകുകയും തിരിച്ചെത്തിക്കുകയും ചെയ്യണമെന്ന ഒരേയൊരു നിബന്ധന മാത്രം. സ്ഥാനം കാണുന്ന വിദ്യ കൈമാറാന്‍ താന്‍ ഒരുക്കമാണെങ്കിലും ഇതാര്‍ക്കാണ്, സ്വായത്തമാക്കാനാകുകയെന്ന സന്ദേഹത്തിലാണ് ഇദ്ദേഹം.

മിഷണറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍  സേവനം അനുഷ്ഠിച്ചപ്പോഴും കിണറുകള്‍ക്ക് സ്ഥാനെ കണ്ടെത്തിയിട്ടുണ്ടെന്ന് നൈനാന്‍ പറയുന്നു. 23 വര്‍ഷം മുന്‍പ് വൈദിക സേവനത്തില്‍ നിന്ന് വിരമിച്ചെങ്കിലും കിണറിലെ നീരുറവ കണ്ടെത്താനുള്ള നൈനാന്റെ യാത്ര തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News