
കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനം സംബന്ധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഗവര്‍ണറെക്കുറിച്ചും പരാമര്‍ശം. ഫെബ്രുവരി മൂന്നിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രസ് റിലീസില്‍ പറയുന്ന കാര്യങ്ങള്‍ അനാവശ്യമാ യതിനാല്‍ ഇടപെടുന്നില്ല എന്നാണ് ചിഫ് ജസ്റ്റിസ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
പ്രതിപക്ഷത്തിന് മാത്രമല്ല ഗവര്‍ണര്‍ തിരിച്ചടിയാണ് ഈ പരാമര്‍ശം എന്ന നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ വി സി നിയമനം വിവാദമാക്കിയത് പ്രതിപക്ഷമാണെങ്കിലും, പ്രതിപക്ഷത്തിന് അതിനുള്ള ഇന്ധനം നല്‍കിയത് ഗവര്‍ണറായിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ് ഫെബ്രുവരി മൂന്നിന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അതിനുള്ള മികച്ച തെളിവാണ്.
വിസിയെ പുനര്‍നിയമിച്ചത് തന്റെ നിര്‍ദ്ദേശ പ്രകാരമല്ല, മുഖ്യമന്ത്രിയുടെയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെയും താല്‍പര്യപ്രകാരമാണ് എന്നായിരുന്നു പത്രക്കുറിപ്പ്. ഈ പത്രക്കുറിപ്പാണ് ചീഫ് ജസ്റ്റിസ് തള്ളിയത്.പ്രസ് റിലീസില്‍ പറയുന്ന കാര്യങ്ങള്‍ അനാവശ്യമായതിനാല്‍ ഇടപെടുന്നില്ലെന്ന് ഉത്തരവില്‍ ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കുന്നു.
ഈ പരാമര്‍ശം ഗവര്‍ണര്‍ക്ക് ലഭിച്ച തിരിച്ചടിയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രൊചാന്‍സലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ചാന്‍സലറായ ഗവര്‍ണര്‍ക്ക് അയച്ച കത്ത് ചിലര്‍ വിവാദമാക്കി. മന്ത്രിയും മന്ത്രിയുടെ ഓഫീസും സ്വീകരിച്ച നടപടികളെല്ലാം നിയമപരമായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഹൈക്കോടതിയിലെ രണ്ട് ബഞ്ചുകളും ലോകായുക്തയും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here