രുചിയേറും ഫിഷ് ബിരിയാണി ഇനി ഈസിയായി വീട്ടിലുണ്ടാക്കാം!

രുചിയേറിയ ബിരിയാണികള്‍ മലയാളികള്‍ക്കെന്നും പ്രിയപ്പെട്ടതാണ്. ഏറെ ആളുകള്‍ക്കും ചിക്കന്‍ ബിരിയാണ് പ്രിയപ്പെട്ടതെങ്കിലും ചിക്കനൊപ്പം ഡിമാന്‍ഡുള്ള ബിരിയാണിയാണ് ഫിഷ് ബിരിയാണി. രുചികരമായ ഫിഷ് ബിരിയാണി എങ്ങനെ വീട്ടില്‍ ഈസിയായി തയ്യാറാക്കാമെന്ന് നോക്കാം.

ഫിഷ് ബിരിയാണി ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍ :-

ബസ്മതി അരി – 2 കപ്പ്

അയല മീന്‍- 4 എണ്ണം

സവാള- 4 എണ്ണം

പച്ചമുളക്- 4 എണ്ണം

വഴനയില – 2 എണ്ണം

കറുവപ്പട്ട – 1 കഷ്ണം

ഗ്രാമ്പൂ – 4 എണ്ണം

ഏലക്ക- 4 എണ്ണം

കുരുമുളക് – 6 എണ്ണം

കുരുമുളക് പൊടി – 1 ടീസ്പൂണ്‍

അണ്ടിപരിപ്പ്- 10 എണ്ണം

മുന്തിരി – ആവശ്യത്തിന്

നെയ്യ് – ആവശ്യത്തിന്

തക്കാളി – 1 എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 & 1/2 ടേബിള്‍സ്പൂണ്‍

മുളകുപൊടി- 2 ടീസ്പൂണ്‍

മല്ലിപൊടി- 1/4 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍

ഗരം മസാലപ്പൊടി- 1 ടീസ്പൂണ്‍

ബിരിയാണി മസാല- 1 ടീസ്പൂണ്‍

നാരങ്ങാ നീര്- 1 ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

മല്ലിയില, കറിവേപ്പില, പുതിനയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-

ബസ്മതി അരി കഴുകി വൃത്തിയാക്കി 15 മിനുട്ട് വെള്ളം വാരാന്‍ വെക്കുക. ഒരു പാനില്‍ നെയ്യ് ചൂടാക്കി അണ്ടിപരിപ്പ്, മുന്തിരി വറുത്തു കോരുക. ബാക്കി നെയ്യില്‍ കുറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, വഴനയില, സ്റ്റാര്‍, കുരുമുളക് എന്നിവ ചേര്‍ത്ത് ഒന്നിളക്കി അരിയും കൂടെ അതിലേക്കിട്ടു ഒന്നൂടെ ഇളക്കുക. ഒരു മിനുട്ട് ചെയ്താല്‍ മതി. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ബിരിയാണിക്ക് നല്ല ടേസ്റ്റ് ഉണ്ടായിരിക്കും. അരി ഒട്ടിപിടിക്കുകയും ചെയ്യില്ല.

ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. അതിലേക്ക് ഈ അരി ഇടുക. ബിരിയാണി മസാലയും, ഒരു നുള്ള് ഉപ്പും സ്വല്പം മഞ്ഞള്‍ പൊടിയും ചേര്‍ത്ത് ഒന്നിളക്കി 90% വേവായാല്‍ ഗ്യാസ് ഓഫ് ചെയ്യാം. ഏകദേശം ഒരു 15 മിനുട്ട് വേവിച്ചാല്‍ മതിയാകും.

ആ സമയം നമുക്ക് അയല മീന്‍ പൊരിച്ചെടുക്കണം. അയല വൃത്തിയാക്കി കഷ്ണങ്ങളാക്കി 1/2 മണിക്കൂര്‍ മുന്നെ തന്നേ മസാലപുരട്ടി വക്കണം. അതായതു 1 ടീസ്പൂണ്‍ മുളകുപൊടി, 1/4 ടീസ്പൂണ്‍ മഞ്ഞള്‍പൊടി, കുരുമുളകുപൊടി, 1/2 ടേബിള്‍സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, ആവശ്യത്തിനു ഉപ്പ് ചേര്‍ത്താണ് മസാല പുരട്ടി വക്കുന്നത്. ഇനി ഒരു പാനില്‍ എണ്ണ ഒഴിച്ച് ഈ മീന്‍ കഷ്ണങ്ങള്‍ തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്‌തെടുക്കണം.

ഇനി നമുക്ക് സവാള നീളത്തില്‍ അരിഞ്ഞു ഒരു ചട്ടിയില്‍ ഓയില്‍ ഒഴിച്ച് നല്ല ബ്രൌണ്‍ കളറില്‍ മൂപ്പിച്ചെടുക്കണം. അതിനുശേഷം നമുക്കൊരു ഗ്രേവി തയ്യാറാക്കണം. ഒരു പാനില്‍ കുറച്ച് ഓയില്‍ ഒഴിച്ച് ബാക്കിയുള്ള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക. പച്ചമണം മാറിയാല്‍ സവാള മൂപ്പിച്ചത് പകുതിയിലധികം ചേര്‍ക്കുക. കറിവേപ്പില ചേര്‍ക്കാം.

ബാക്കി വച്ചിട്ടുള്ള മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ഗരം മസാലപ്പൊടി, പച്ചമുളക് കീറിയത് , ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഉപ്പ് വളരെ കുറച്ച് ചേര്‍ത്താല്‍ മതി. കാരണം നമ്മള്‍ എല്ലാ പ്രോസസിങ്ങിലും ഉപ്പ് സ്വല്പം സ്വല്പം ചേര്‍ക്കുന്നുണ്ട്. അത്‌കൊണ്ട് ഉപ്പ് കൂടാന്‍ പാടില്ല. ഇതിലേക്ക് ഒരു തക്കാളിയും മുറിച്ചു ചേര്‍ക്കുക. തക്കാളി വേവായാല്‍ ഫ്രൈ ചെയ്തു വച്ച മീന്‍ കഷ്ണങ്ങള്‍ ഇട്ട് നന്നായി ഇളക്കുക. എന്നിട്ട് ഗ്യാസ് ഓഫ് ചെയ്യാം.

ഇനി നമുക്ക് ഒരു മണ്‍ചട്ടി ചൂടാക്കി സ്വല്പം നെയ്യൊഴിച്ചു ഒന്ന് ചുറ്റിച്ചു കുറച്ച് ചോറിട്ട് അതിനു മുകളില്‍ നമ്മള്‍ റെഡി ആക്കി വെച്ച മീനും കുറച്ച് വെച്ച് പിന്നെ അതിനു മുകളില്‍ മാറ്റിവച്ച സവാളയും കുറച്ച് ഇട്ട ശേഷം പിന്നെ വറുത്തു വച്ച അണ്ടിപരിപ്പും, മുന്തിരിയും,മല്ലിയിലയും, പുതിനയിലയും കുറച്ചിടണം. ശേഷം വീണ്ടും അടുത്ത ലയര്‍ ചോറിട്ട് ഇതേപോലെ തന്നെ ചെയ്യുക. എത്ര ലയര്‍ ആയാലും മുകളില്‍ ചോറ് വരണം. 3 മിനുട്ട് ചെറുതായൊന്നു ചൂടാക്കാം. സ്വാദിഷ്ടമായ ഫിഷ് ബിരിയാണി റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News