ഉക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ അടിയന്തരമായി മടക്കിക്കൊണ്ടുവരണം: എ.എം.ആരിഫ് എം.പി

റഷ്യ യുദ്ധപ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ യുക്രെയിനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യാക്കാരെ അടിയന്തരമായി മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാകണമെന്ന് എ,എം.ആരിഫ് എം.പി. ആവശ്യപ്പെട്ടു. കീവിലെ ഇന്ത്യന്‍ എംബസി വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ മുന്നറിയിപ്പ് ഈ മാസം 15നു തന്നെ വിഷയത്തില്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി താന്‍ കത്തു നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ ഗുരുതരമായ കൃത്യവിലോപമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് എം പി പറഞ്ഞു.

കീവ് വിമാനത്താവളത്തിനടുത്ത് ആക്രമണം ഉണ്ടായതിനെ തുടാര്‍ന്ന്, മടങ്ങിവരാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കു പോലും വരാന്‍ കഴിയാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സാധിക്കുന്ന വിമാനത്താവളങ്ങളില്‍ നിന്നും പ്രത്യേക വിമാന സര്‍വ്വീസ് നടത്തി എല്ലാ ഇന്ത്യാക്കാരേയും അടിയന്തരമായി തിരികെ കൊണ്ടുവരണമെന്നും അതുവരെ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ എംബസിക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കണമെന്നും വിദേശകാര്യ മന്ത്രി ഡോ.എസ്. ശിവശങ്കറിന് അയച്ച കത്തില്‍ എം.പി.ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here