വീടിന്റെ കോണ്‍ക്രീറ്റിന്റെ തട്ട് പൊളിക്കുന്നതിനിടെയില്‍ കോണ്‍ക്രീറ്റ് പൊളിഞ്ഞു വീണ് തൊഴിലാളി മരിച്ചു

പള്ളിപ്പാട് പുനര്‍ നിര്‍മാണം നടത്തിയ വീടിന്റെ കോണ്‍ക്രീറ്റിന്റെ തട്ട് പൊളിക്കുന്നതിനിടെയില്‍ കോണ്‍ക്രീറ്റ് പൊളിഞ്ഞു വീണ് തൊഴിലാളി മരിച്ചു. മുട്ടം കോട്ടയ്ക്കകം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അന്‍സാര്‍ ആണ് മരിച്ചത്. പള്ളിപ്പാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കോട്ടയ്ക്കകം കടാംപള്ളി വീട്ടില്‍ പ്രസന്നന്‍ നായരുടെ വീടിന്റെ പുനര്‍നിര്‍മാണത്തിനിടെയില്‍ ഇന്ന് 11 മണിയോടെയായിരുന്നു അപകടം.

വീടിന്റെ മുകള്‍നിലയിലെ ഷെയ്ഡിന്റ തട്ട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് പാളി ശരീരത്തിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. അരമണിക്കൂറോളം കോണ്‍ക്രീറ്റ് പാളിക്കിടയില്‍ കുടുങ്ങിക്കിടന്ന അന്‍സാറിനെ കൂടെ ജോലി ചെയ്തിരുന്നവര്‍ കോണ്‍ക്രീറ്റ് പാളിക്കിടയില്‍ നിന്നും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഹരിപ്പാട് നിന്നും ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം താഴെ എത്തിച്ച് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News