യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്‌ 18000ത്തോളം ഇന്ത്യക്കാര്‍

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്‌ 18000ത്തോളം ഇന്ത്യക്കാര്‍. യുക്രൈനിലേക്ക് ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ആളുകളെ കയറ്റാതെ തിരികെ പോന്നു. യുക്രൈന്‍ വിമാനത്താവളങ്ങൾ അടച്ച പശ്ചാത്തലത്തിലാണ്‌ തിരികെ വിമാനം പോന്നത്.

മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് കുടുങ്ങി കിടക്കുന്നു. 18000 ത്തോളം ഇന്ത്യക്കാരാണ്‌ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്‌. യുദ്ധസാഹചര്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ സമിതി യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു.

വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഉക്രൈനില്‍ റഷ്യ സൈനിക നീക്കം തുടങ്ങി. കൂടുതല്‍ നഗരങ്ങളിലേക്ക് കടന്ന് കയറി റഷ്യ.

ക്രമറ്റോസ്ക്കില്‍ വ്യോമാക്രമണം നടന്നു . കീവിൽ വെടിവയ്പും സ്ഫോടനവും യുദ്ധം ഉക്രൈന്‍ ജനതയോടെല്ലെന്ന് റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമര്‍ പുടിന്‍ പറഞ്ഞു.   സൈനിക നടപടി അനിവാര്യമെന്നും ഉക്രൈന്‍ ആയുധം വെച്ച് കീ‍ഴടങ്ങണമെന്നും  പുടിന്‍ പറഞ്ഞു.

സൈനിക നീക്കത്തില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു.  ഉക്രൈന്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. ഉക്രൈന്‍ വിമാനത്താവളങ്ങള്‍ അടച്ചു. കൂടാതെ  ഐക്യരാഷ്ട്രസഭ അടിയന്തര യോഗം ചേരുകയാണ്.

അതേസമയം ഉക്രൈനെതിരായ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം റഷ്യക്കാണെന്നും ആക്രമണത്തില്‍ റഷ്യ കണക്കുപറയേണ്ടി വരുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധം ‘വിനാശകരമായ ജീവഹാനി’ക്ക് വഴിയൊരുക്കുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News