വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെതിരെ എം എം മണി

വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെതിരെ എം എം മണി. ആണുങ്ങള്‍ ഇരിക്കേണ്ടടുത്തത് ആണുങ്ങള്‍ ഇരുന്നില്ലെങ്കില്‍ അവിടെ വേറെ വല്ലവരും കയറി ഇരിക്കുമെന്ന് എം എം മണി പറഞ്ഞു.

ഇടതു സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡിനെ നല്ല നിലയില്‍ പ്രവര്‍ത്തിപ്പിച്ചു. അതേസമയം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പലര്‍ക്കും ഭൂമി പതിച്ച് നല്‍കിയെന്നും എം എം മണി പറഞ്ഞു.

UDF സർക്കാരിന്‍റെ കാലത്ത് പലർക്കും ഭൂമി പതിച്ച് നൽകിയിട്ടുണ്ടെന്നും ,ടൂറിസം വികസനത്തിന്‍റെ ഭാഗമായിട്ടാണ് സഹകരണ സംഘത്തിന് ഭൂമി നൽകിയതെന്നും എം എം മണി വ്യക്തമാക്കി. കോൺഗ്രസ് ഭരിക്കുന്ന എല്ലക്കൽ സഹകരണ ബാങ്കിനും ഭൂമി നല്‍കിയിട്ടുണ്ടെന്നും മണി വെളിപ്പെടുത്തി. മന്ത്രി അറിഞ്ഞ് കൊണ്ട് ആണെങ്കിൽ വലിയ പരിതാപകരം ഇതെല്ലാം എന്ന് എംഎം മണി കുറ്റപ്പെടുത്തി.

സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിവാദ നായികയാണെന്നും.മഹാത്മാ ഗാന്ധിയുടെ കൂടെ ദേശീയ പ്രസ്ഥാനത്തിൽ  ജയിലിൽ കിടന്ന ആളെ പോലെയാണ് സ്വപ്നയെ പ്രതിപക്ഷം കരുതുന്നതെന്നും എംഎം മണി തുറന്നടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel