യോജിപ്പ് പ്രസംഗത്തില്‍ മാത്രം; വികസനത്തില്‍ വിയോജിപ്പും; മറുപടിയുമായി മുഖ്യമന്ത്രി

നിയമസഭയിലെ നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വികസനത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി യോജിപ്പുണ്ടാകണമെന്ന് പ്രസംഗിക്കും. എന്നാല്‍ കേരളത്തിന്റെ എല്ലാ വികസനത്തെയും തുരങ്കം വയ്ക്കുന്ന സമീപനമാണ് ഇവര്‍ തുടര്‍ന്നുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പൊതുവായ ഏതെങ്കിലും ആവശ്യങ്ങള്‍ക്ക് വേണ്ടി ഈ സഭയില്‍ ശബ്ദമുയര്‍ത്താന്‍ തയ്യാറായിട്ടുണ്ടോ?18 എംപിമാര്‍ ലോകസഭയില്‍ യുഡിഎഫിന്റേതായി കേരളത്തെ പ്രതിനീധീകരിക്കുന്നുണ്ട്. അതില്‍ രാഹുല്‍ഗാന്ധിയും ഉള്‍പ്പെടും. കേരളത്തിന്റെ ഏതെങ്കിലും ആവശ്യത്തിന് വേണ്ടി അദ്ദേഹമോ അദ്ദേഹത്തിന്റെ കൂട്ടാളികളോ ലോക്‌സഭയില്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ടോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.

ബി. ജെ.പിയുടെ ശ്രമങ്ങളുമായി യുഡിഎഫിന്റെ യോജിപ്പ്

മൂന്നുനാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ബി ജെ പിയുടെ ദേശീയ നേതാക്കള്‍ നിരനിരയായി ഇവിടേക്കുവന്നത് ഓര്‍ക്കുന്നില്ലേ? അമിത്ഷാ, ശിവരാജ് സിങ് ചൗഹാന്‍, യോഗി ആദിത്യനാഥ് തുടങ്ങിയവര്‍… ഇവിടെ, ഈ കേരളത്തില്‍ രാഷ്ട്രീയ സ്വാതന്ത്ര്യമില്ല എന്ന പ്രതീതിയുണ്ടാക്കി പ്രശ്‌നമുണ്ടാക്കാനായിരുന്നു അന്നു ശ്രമിച്ചത്.

സമാനമായ ഒരു സാഹചര്യം വീണ്ടും ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. അന്നു കേരളം തള്ളിക്കളഞ്ഞ ആ തന്ത്രം പുതു രൂപത്തില്‍ ഇന്നു വീണ്ടും കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. തീവ്രമായി പ്രകോപനമുണ്ടാക്കി സംഘര്‍ഷാവസ്ഥയുണ്ടാക്കുക. എന്നിട്ടു ക്രമസമാധാനമുറവിളികൂട്ടുക.

ഇതിനായി സംഘപരിവാര്‍ ചോരവീഴ്ത്തി ശ്രമം തുടരുകയാണ്. കോണ്‍ഗ്രസിനിത് ആഹ്ലാദകരവുമാണ്. ബി ജെ പി നിരത്തില്‍ രക്തം ഒഴുക്കുമ്പോള്‍, ക്രമസമാധാനം തകര്‍ന്നു എന്നു സഭയില്‍ കോണ്‍ഗ്രസ് മുറവിളിക്കൂട്ടും. രണ്ടും സഹകരണാത്മകമായി മുമ്പോട്ടുകൊണ്ടുപോകാം എന്നാണിവര്‍ കരുതുന്നത്. ബി ജെ പിക്കാര്‍ നടത്തുന്ന കൊലപാതകങ്ങളെ അപലപിക്കില്ല കോണ്‍ഗ്രസെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here