മധുവിന്റെ നാലാം ചരമവാര്‍ഷികദിനം;’ആദിവാസി’ യിലെ ആദ്യഗാനം റിലീസ് ചെയ്തു

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ ജീവിതം പ്രമേയമാകുന്ന ആദിവാസി എന്ന സിനിമയിലെ ആദ്യഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. റിലീസായത് ചിന്ന രാജ എന്ന താരാട്ടുപാട്ടാണ്്. ഏരിസിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോക്ടര്‍ സോഹന്‍ റോയ് ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നവത്. ശരത് അപ്പാനി പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയുടെ കഥയും സംവിധാനവും വിജീഷ് മണിയാണ്.

ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രന്‍ മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി , പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്‍, വടികയമ്മ, ശ്രീകുട്ടി, അമൃത, മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടിങ്ങിയവരാണ് സഹഅഭിനേതാക്കള്‍.

അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റാണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ്. ക്യാമറ : പി. മുരുകേശ്, സംഗീതം: രതീഷ് വേഗ, എഡിറ്റിംഗ്: ബി. ലെനിന്‍, സൗണ്ട് ഡിസൈന്‍: ഗണേഷ് മാരാര്‍ സംഭാഷണം- ഗാനരചന: ചന്ദ്രന്‍ മാരി, ലൈന്‍ പ്രൊഡ്യൂസര്‍: വിയാന്‍, പ്രൊജക്റ്റ് ഡിസൈനര്‍: ബാദുഷ, ആര്‍ട്ട് : കൈലാഷ്, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യും: ബിസി ബേബി ജോണ്‍ സ്റ്റില്‍സ് : രാമദാസ് മാത്തൂര്‍, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിങ് ഡിസൈനിങ്: പി.ശിവപ്രസാദ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here