ഉക്രൈനിൽ പഠിക്കുന്ന വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കുവാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണം; വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഉക്രൈനിൽ പഠിക്കുന്ന കേരളത്തിലെ വിദ്യാർത്ഥികളെ തിരികെ നാട്ടിൽ എത്തിക്കുവാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് മുഖ്യമന്ത്രി കത്തയച്ചു. ഉക്രൈനിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷാ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി.

ഉക്രൈനിൽ പഠിക്കുന്ന ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളിൽ 2320 പേർ കേരളത്തിൽ നിന്നുമാണ്. ഉക്രൈൻ-റഷ്യ യുദ്ധം തുടരുന്നതിനിടെ അവിടെ പഠിക്കുന്ന കേരളത്തിലെ വിദ്യാർത്ഥികളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.അതിനാൽ വിദ്യാർത്ഥികളെ തിരികെ എത്തിക്കുവാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News