പ്രഭാസ് ചിത്രം രാധേ ശ്യാമിലെ പുതിയ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

പ്രഭാസ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന റൊമാന്റിക് ചിത്രമായ രാധേ ശ്യാമിലെ പുതിയ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു. യംഗ് റിബല്‍ സ്റ്റാര്‍ പ്രഭാസും പൂജ ഹെഗ്ഡെയുമാണ് ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുന്നത്. ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണ കുമാറാണ്്.

മാര്‍ച്ച് 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ വളരെ ഗംഭീരമായി രാധേ ശ്യാം എത്തുമെന്ന് നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രത്തിലെ പുതിയ ഗാനം നാളെ റിലീസ് ചെയ്യും. ഇപ്പോള്‍ ഗാനത്തിന്റെ പ്രോമോയാണ് പുറത്തുവിട്ടിരിക്കുന്നത്.

ജസ്റ്റിന്‍ പ്രഭാകരനാണ് രാധേ ശ്യാമിന്റെ ദക്ഷിണേന്ത്യന്‍ പതിപ്പുകളുടെ ഓഡിയോ ആല്‍ബങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്്. എന്നാല്‍ ഇതിന്റെ ഹിന്ദി പതിപ്പ് ഓഡിയോ ആല്‍ബം മിഥൂന്‍, അമാല്‍ മല്ലിക്, മനന്‍ ഭരദ്വാജ് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News