ടെസ്ല ഓട്ടോ പൈലറ്റിലിട്ട് സിനിമ കണ്ടു; പൊലീസ് വാഹനത്തില്‍ കാര്‍ ഇടിച്ച് അപകടം

ഡ്രൈവര്‍ക്ക് സിനിമ കാണുന്നതിനായി ഓട്ടോ പൈലറ്റിലിട്ട ടെസ്ല കാര്‍ പൊലീസ് വാഹനവുമായി കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ട്. ടെസ്ലയുടെ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത് അമേരിക്കയിലെ നോര്‍ത്ത് കരോലിന പൊലീസാണ്. ഇപ്പോള്‍ വൈറലായിരിക്കുന്നത് ഹൈവേയുടെ വഴിയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തില്‍ ടെസ്ല ഇടിക്കുന്നതിന്റെ ഡാഷ് കാം ദൃശ്യങ്ങളാണ്്. ടെസ്ലയുടെ മോഡല്‍ എസ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

നോര്‍ത്ത് കരോലിന സ്റ്റേറ്റ് ഹൈവേ പട്രോളിങ്ങിലെ ഓഫീസര്‍ സഹഓഫീസറെ പാഞ്ഞുവരുന്ന കാറില്‍ നിന്നു രക്ഷിക്കാനായി തള്ളി മാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്. ടെസ്ല, പൊലീസ് പട്രോളിങ് വാഹനത്തില്‍ ഇടിച്ച ശേഷം റോഡില്‍ നിന്നു ഇറങ്ങി മൈല്‍ കുറ്റിയില്‍ ഇടിക്കുന്നതും പുല്‍ത്തകിടിയിലൂടെ പോകുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ഒന്നോ അതിലേറെയോ ജീവന്‍ നഷ്ടമാകാന്‍ സാധ്യതയുള്ള അപകടമായിരുന്നു അതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ദേവീന്ദര്‍ ഗോളി എന്ന ഡോക്ടറാണ് അപകട സമയത്ത് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത്. ഇയാള്‍ സിനിമ കാണാനായി ടെസ്ല ഓട്ടോ പൈലറ്റിലിട്ട് ഓടിക്കുകയായിരുന്നു. അപകടസമയത്ത് ദേവീന്ദര്‍ സിനിമ കാണുകയായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അശ്രദ്ധമായി വാഹനം ഓടിച്ചതിനും അപകടമുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. മറ്റൊരു അപകടത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഓഫീസര്‍മാര്‍ ഇവിടേക്ക് എത്തിയപ്പോഴായിരുന്നു ദേവീന്ദറിന്റെ ടെസ്ല ഇടിച്ച് അപകടമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News