മഹാരാഷ്ട്രയിലെ തലാസരിയില്‍ 60ാം തവണയും ചെങ്കൊടി പാറി; ചരിത്രം രചിച്ച് സിപിഐഎം

ഇത്തവണയും തലാസരിയില്‍ അറുപത് വര്‍ഷമായി തുടരുന്ന വിജയം ഇടതുപക്ഷം ആവര്‍ത്തിച്ചു. തുടര്‍ച്ചയായ 60ആം വര്‍ഷവും മഹാരാഷ്ട്രയിലെ തലാസരിയില്‍ചെങ്കൊടി ഭരണം തുടരും. മഹാരാഷ്ട്രയില്‍ തലാസരി നഗര്‍ പഞ്ചായത്ത് സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്സണ്‍ സീറ്റിലും വൈസ് ചെയര്‍പേഴ്സണ്‍ സീറ്റിലും സിപിഐഎം വിജയിച്ചു. ശിവസേനക്കെതിരായ കടുത്ത മത്സരത്തിനൊടുവിലാണ് തലാസരി വീണ്ടും ചുവപ്പണിഞ്ഞത്.

പാര്‍ടി തലാസരി താലൂക്ക് സമിതി അംഗം സുരേഷ് ഭോയെ ചെയര്‍പേഴ്സണായും സുഭാഷ് ദമാഡ വൈസ് ചെയര്‍പേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു. 2015ലാണ് തലാസരി ഗ്രാമപഞ്ചായത്ത് നഗര പഞ്ചായത്തായി ഉയര്‍ത്തപ്പെടുന്നത്. 1962 മുതല്‍ 2015 വരെയുള്ള ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ടി തന്നെയായിരുന്നു വിജയം കൈവരിച്ചത്. 1962ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ടിയും 1964 മുതല്‍ സിപിഐഎമ്മും ഭരിക്കുന്ന ഇവിടം ഇപ്പോഴും ബിജെപിക്കും ശിവസേനക്കും ബാലികേറാമലയാണ്.

ആദിവാസി മേഖലയായ പാല്‍ഘര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് തലാസരി. ഈ മേഖലയിലെ 5 ജില്ലാ പരിഷത്ത് സീറ്റുകളില്‍ 4ഉം ജയിച്ചതും സിപിഐ എം ആണ്. 1978 മുതല്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് സിപിഐ എം അംഗങ്ങളെ അയക്കുന്ന മണ്ഡലം കൂടിയാണിത്. 2014ലെ ഒരു തോല്‍വി ഒഴിച്ചുനിര്‍ത്തിയാല്‍ ഇപ്പോഴും സിപിഐ എം നേതാവ് വിനോദ് നിക്കോളെയാണ് എംഎല്‍എ. ആദിവാസി മേഖലയിലെ നിരവധി പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ശക്തമായ പോരാട്ടങ്ങളുമായി ഇനിയും മുന്നോട്ടുപോകാനുള്ള ഊര്‍ജ്ജമാണ് സിപിഐ എം നേടിയിട്ടുള്ള ഈ വിജയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News