‘ദി ലങ്‌സ്’ ഷോര്‍ട് ഫിലിം; സോഷ്യല്‍ മീഡിയയില്‍ തരംഗം

ജി & ജി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ‘ദി ലങ്‌സ്’ ഷോര്‍ട് ഫിലിം പ്രേക്ഷക ശ്രദ്ധ നേടുന്നു. പുകവലിക്ക് എതിരെയുള്ള സന്ദേശം എന്ന നിലയില്‍ തികച്ചും സാമൂഹിക പ്രതിബദ്ധതയോടുകൂടിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈഹ സുജിന്‍ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രത്തില്‍ സിനിമ, ടെലിവിഷന്‍ രംഗത്തെ നിരവധി പ്രമുഖര്‍ അഭിനയിച്ചു. ആദ്യ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യുവജനക്ഷേമ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ അഡ്വ ആര്‍ വി രാജേഷ്, ടെലിവിഷന്‍ ഫ്രറ്റേണിറ്റി ജനറല്‍ സെക്രട്ടറി ഉണ്ണി ചെറിയാന്‍, ചലച്ചിത്ര നടന്‍ ദിനേശ് പണിക്കര്‍ തുടങ്ങി സാമൂഹിക രംഗത്തും മാധ്യമരംഗത്തുമുള്ള നിരവധി പേര്‍ ആശംസകള്‍ നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here