ഇനി ഞൊടിയിടയില്‍ തയാറാക്കാം പോഷക ഗുണങ്ങളാല്‍ സമ്പന്നമായ ഡ്രൈ ഫ്രൂട്ട്‌സ് മില്‍ക്ക് ഷേക്ക്…

ഈ വേനല്‍ക്കാലത്ത് ശരീരത്തിന് കുളിര്‍മയും അതേസമയം ആരോഗ്യവും നല്‍കുന്ന പോഷക ഗുണങ്ങളാല്‍ സമ്പന്നമായ ഒരു ഡ്രൈഫ്രൂട്ട്‌സ് മില്‍ക്ക് ഷേക്ക് തയ്യാറാക്കാന്‍ പഠിച്ചാലോ? മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന ഈ ഹെല്‍ത്തി റെസിപ്പിയുടെ ചേരുവകള്‍ ചുവടെ ചേര്‍ക്കുന്നു:-

പ്രധാന ചേരുവകള്‍

ബദാം- 10 എണ്ണം
കശുവണ്ടി- 7 എണ്ണം
പിസ്താ- 6 എണ്ണം
കറുത്ത ഈന്തപ്പഴം- 5 എണ്ണം
അത്തിപ്പഴം- 4 എണ്ണം
ഫ്രഷ് ക്രീം- 3 ടേബിള്‍സ്പൂണ്‍
പഞ്ചസാര- 1/2 കപ്പ്
പാല്‍- 1 കപ്പ്

ആദ്യമായി ഡ്രൈ ഫ്രൂട്ട്‌സ്, പാല്‍ എന്നിവ ഒരു ജാറില്‍ എടുത്ത് നന്നായി അടിച്ചെടുക്കുക. ഡ്രൈ ഫ്രൂട്ട്‌സ് എല്ലാം നന്നായി
അരയണം. ഇതിലേയ്ക്ക് പഞ്ചസാരയും ഫ്രഷ് ക്രീമും ചേര്‍ത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക. മില്‍ക്ക് ഷേക്ക് തയ്യാറായി കഴിഞ്ഞു. ഇത് ഇനി ഗ്ലാസില്‍ ഒഴിച്ച് ഡ്രൈ ഫ്രൂട്ട്‌സ് കൊണ്ട് അലങ്കരിച്ച് സെര്‍വ് ചെയ്യാം. തണുത്ത പാലോ ഐസ് ക്യൂബുകളോ മില്‍ക്ക് ഷേക്കിന് തണുപ്പ് പകരാനായി ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News