കെ സുരേന്ദ്രൻ ഭയക്കുന്നത് എന്ത്? പാർട്ടിക്കുള്ളിൽ ഭിന്നത, കാസർകോട്ടെ ഒരു വിഭാഗം നേതാക്കൾക്ക് വഴങ്ങി സുരേന്ദ്രൻ

കെ സുരേന്ദ്രനെതിരെ കാസർകോട്ടെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും. ബി ജെ പി പ്രവർത്തകർ. കെ സുരേന്ദ്രന് എന്തോ മറച്ചു വെക്കാനുണ്ട്. ജില്ലയിലെ നേതാക്കളിൽ ചിലർ കെ സുരേന്ദ്രനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ആരോപണം.

സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ജില്ലയിലെ ഒരു വിഭാഗം നേതാക്കൾക്ക് വഴങ്ങി നിൽക്കുന്നതിനാലാണ് കാസർകോട്ടെ ബി ജെ പി യിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതെന്ന ആരോപണമാണ് ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നത്. കെ സുരേന്ദ്രന് എന്തോ മറച്ചു വെക്കാനുണ്ട്. കേന്ദ്ര സർവ്വകലാശാല നിയമനങ്ങളിലടക്കം ക്രമക്കേട് നടന്നിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത് ഉൾപ്പെടെയുള്ള നേതാക്കൾ കെ സുരേന്ദ്രനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. നേതൃത്വത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് രാജി വെച്ച ജില്ലാ പ്രസിഡന്റ് പി രമേശൻ പറഞ്ഞു.

ബിജെപി പ്രവർത്തകന്റെ ആത്മഹത്യയെ തുടർന്നാണ് വിഭാഗീയത വലിയ പൊട്ടിത്തെറിയിലേക്കെത്തിയത്. സാധാരണ പ്രവർത്തകരുടെ വികാരം മാനിക്കാത്ത ബി ജെ പി സംസ്ഥാന സെക്രട്ടറി ശ്രീകാന്ത്, മേഖലാ സെക്രട്ടറി സുരേഷ് കുമാർ ഷെട്ടി, ജില്ലാ സെക്രട്ടറി മണികണ്ഠ റൈ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. കെ സുരേന്ദ്രൻ ഇവർക്ക് വഴങ്ങി നിൽക്കുന്നതിനാലാണ് നടപടിയെടുക്കാത്തതെന്നും ഇവർ ആരോപിച്ചു.

വിഭാഗീയത പരസ്യകലാപത്തിലെത്തിയതോടെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ബി ജെ പി ജില്ലാ കമ്മറ്റി ഓഫീസ് ഉപരോധിക്കുകയും കെ സുരേന്ദ്രനെതിരെയുൾപ്പെടെ മുദ്രാവാക്യം മുഴക്കി ഓഫീസ് താഴിട്ട് പൂട്ടിയിരുന്നു. ബി ജെ പി ഓഫീസ് എറിഞ്ഞ് തകർക്കുകയും ചെയ്തു. പ്രവർത്തകരുടെ വികാര പ്രകടനമാണിതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ .ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറിന്റെ അറിവോടെയാണ് പ്രതിഷേധം നടന്നതെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം.

വാട്സ് ആപ്പ് ഗ്രൂപ്പിലുൾപ്പെടെ ചർച്ച ചെയ്താണ് പ്രതിഷേധത്തിന് പ്രവർത്തകരെ കൂട്ടിയത്. സംസ്ഥാന തലത്തിൽ തന്നെ ബിജെപിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ സംസ്ഥാന – ജില്ലാ നേതൃത്വങ്ങൾ ഇതുവരെ കാര്യമായി ഇടപെടാൻ തയ്യാറായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News