ആലില വയറിന് ഇനി ആയുര്‍വേദ ചായ….

ശരീരത്തിന്റെ പല ഭാഗങ്ങളിലെ തടിയേക്കാള്‍ അധികമായി വെയ്ക്കുന്ന വയറാണ് പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്ന്. പെട്ടെന്ന് കൊഴുപ്പടിഞ്ഞ് കൂടുന്ന ശരീരഭാഗമാണ് വയര്‍.

കൃത്യയമായ വ്യായാമം നടത്തിയാലും ശരീരത്തില്‍ നിന്ന് പെട്ടെന്ന് കൊഴുപ്പ് അലിഞ്ഞ് പോകാന്‍ പ്രയാസമുള്ള ഇടമാണ് വയര്‍. വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ഒരു എളുപ്പ മാര്‍ഗമാണ് ആയുര്‍വേദ ചായ. മൂന്നു കൂട്ടുകള്‍ ചേര്‍ത്ത് ഉണ്ടാക്കാവുന്ന ഈ ചായ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആയുര്‍വേദ ചായ ഉണ്ടാക്കുന്നതിനായി ആവശ്യമായത് മഞ്ഞള്‍പ്പൊടി, കറുവാപ്പട്ട, തേന്‍ എന്നിവയാണ്. ആവശ്യത്തിന് വെള്ളം തിളപ്പിച്ച ശേഷം അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു കഷ്ണം കറുവാപ്പട്ട എന്നിവ വെള്ളത്തിലിട്ട് ചെറുതീയില്‍ തിളപ്പിച്ചെടുക്കുക.

ഇത് ഊറ്റിയെടുത്ത് ഇളം ചൂടാകുമ്പോള്‍ ഇതില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കാം. തേന്‍ ഒഴിവാക്കണമെങ്കില്‍ അതാകാം. അതിനുപകരം നാരങ്ങാനീരും ചേര്‍ക്കാം. ഇത് രാവിലെ വെറും വയറ്റിലും രാത്രി കിടക്കാന്‍ നേരത്തും കുടിയ്ക്കുന്നതാണ് അത്യുത്തമം. ഇതിനൊപ്പം ഭക്ഷണ നിയന്ത്രണവും വ്യായാമവും വളരെ പ്രധാനമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News