യുക്രൈനിൽ പട്ടാളനിയമം പ്രഖ്യാപിച്ച് വ്‌ളാദ്മിർ സെലെൻസ്‌കി

റഷ്യൻ ആക്രമണങ്ങൾക്കു പിന്നാലെ യുക്രൈനിൽ പട്ടാളനിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് വ്‌ളാദ്മിർ സെലെൻസ്‌കി. പ്രത്യാക്രമണത്തിൽ 50 റഷ്യൻ സൈനികരെ വധിച്ചതായും നാല് ടാങ്കറുകളും ആറ് റഷ്യൻ വിമാനങ്ങളും തകർക്കുകയും ചെയ്തതായി യുക്രൈൻ അവകാശപ്പെട്ടു. ഖാർകീവ് നഗരത്തിന്റെ കിഴക്ക് ഭാഗത്താണ് യുക്രൈന്റെ പ്രത്യാക്രമണമുണ്ടായത്. ഇവിടെ പാതയോരത്തുണ്ടായിരുന്ന നാല് റഷ്യൻ ടാങ്കറുകൾ തകർത്തു.

ലുഹാൻസ്‌ക് നഗരത്തിനടുത്ത് 50 റഷ്യൻ സൈനികരെ വധിച്ചുവെന്നും ആറാമത്തെ റഷ്യൻ യുദ്ധവിമാനം കൂടി തകർത്തിട്ടെന്നും യുക്രൈൻ വെളിപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News