റഷ്യ – യുക്രൈന്‍ യുദ്ധം; സ്വര്‍ണ്ണവില കുതിക്കുന്നു

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ സ്വര്‍ണ്ണ വില കുതിക്കുകയാണ്. ഇന്ന് രാവിലെ 9.38 ന് സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ 1929 ഡോളറായിരുന്നു അന്താരാഷ്ട്രവില. രൂപയുടെ വിനിമയ നിരക്ക് 75.08 ആയിരുന്നു. അതനുസരിച്ച് സ്വര്‍ണവില ഗ്രാമിന് 85 രൂപ വര്‍ദ്ധിച്ച് 4685 രൂപയും, പവന് 680 രൂപയും വര്‍ദ്ധിച്ച് 37480 രൂപയായി. പത്തുമണിയോടെ അന്താരാഷ്ട്ര സ്വര്‍ണവില വീണ്ടും 30 ഡോളര്‍ വധിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ 11 മണി കഴിഞ്ഞ് സ്വര്‍ണവില വീണ്ടും വര്‍ദ്ധിപ്പിക്കേണ്ടി വന്നു. ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും വര്‍ധനവാണുണ്ടായത്. സ്വര്‍ണ വില ഗ്രാമിന് 4725 രൂപയും പവന്‍ വില 37800 രൂപയുമായി.

2020 ഓഗസ്റ്റ് 18 ന് രാവിലെ ഗ്രാമിന് 800 രൂപയും, ഉച്ചയ്ക്ക് ശേഷം 240 രൂപയും വര്‍ദ്ധിച്ചിട്ടുണ്ട്. 2020 ഓഗസ്റ്റ് 18 ന് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും വര്‍ദ്ധിച്ചതാണ് ഏറ്റവും വലിയ വര്‍ദ്ധന. 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക് ഒരു കിലോഗ്രാമിന് 54 ലക്ഷം രൂപയിലെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സ്വര്‍ണ വില 1971 ഡോളര്‍ കടന്നിട്ടുണ്ട്. കൂടുതല്‍ ദുര്‍ബലമായി 75.67 ലേക്കും എത്തിയിട്ടുണ്ട്. സെന്‍സെക്‌സ് 2000 പോയിന്റ് ഇടിഞ്ഞതോടെ നിക്ഷേപകര്‍ വലിയതോതില്‍ സ്വര്‍ണത്തിലേക്ക് മാറിയിട്ടുണ്. യുദ്ധത്തോടെ ലോകത്തിന്റെ നിര്‍ണായക ശക്തിയാകാനുള്ള റഷ്യന്‍ നീക്കവും, NATO യുടെ 30 സഖ്യരാജ്യങ്ങള്‍ റഷ്യയെ ആക്രമിക്കുമെന്ന തീരുമാനവും സ്വര്‍ണ വില ഉയരുവാന്‍ കാരണമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here