ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ ചില പൊടിക്കൈകള്‍…

വേനല്‍ കാലത്ത് ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്‌നമാണ്. ശരീരത്തിലെ മറ്റ് ചര്‍മ്മ ഭാഗങ്ങളേക്കാള്‍ നേര്‍ത്ത ചര്‍മ്മമാണ് ചുണ്ടിലേത്. വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ ചുണ്ടുകള്‍ക്ക് നനവ് നിലനിര്‍ത്താന്‍ കഴിയില്ല.

ചുണ്ട് വരണ്ട് പൊട്ടുന്നത് കുറയാന്‍ കറ്റാര്‍ വാഴ നീര് വളരെ നല്ലതാണ്. സ്ഥിരമായി കറ്റാര്‍ വാഴ നീര് ഉപയോഗിക്കുന്നത് ചുണ്ടുകള്‍ വിണ്ടുകീറുന്നത് കുറയാന്‍ സഹായിക്കും. ചുവന്നുള്ളി നീര്, തേന്‍, ഗ്ലിസറിന്‍ എന്നിവ യോജിപ്പിച്ച് ചുണ്ടില്‍ പുരട്ടുന്നതും ബീറ്റ്‌റൂട്ട്, തേന്‍ എന്നിവയുടെ മിശ്രിതം പുരട്ടുന്നതും ചുണ്ടുകളുടെ വരള്‍ച്ചാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.

അതേപ്പോലെ വരണ്ട ചര്‍മ്മം അകറ്റാന്‍ റോസ് വാട്ടര്‍ ഏറ്റവും മികച്ച ഒന്നാണ്. ഒലീവ് ഓയിലും റോസ് വാട്ടറും ചേര്‍ത്ത് പുരട്ടുന്നതാണ് കൂടുതല്‍ ഉത്തമം. ഇവ് ദിവസവും രണ്ട് നേരം പുരട്ടാം. ചുണ്ടിന് നിറം നല്‍കാനും റോസ് വാട്ടര്‍ സഹായിക്കും.

ചുണ്ടുകളിലെ ഡെഡ് സ്‌കിന്‍ നീക്കം ചെയ്യാന്‍ ആഴ്ചയിലൊരിക്കല്‍ ചുണ്ടുകള്‍ മൃദുവായി ബ്രഷ് ചെയ്യുന്നത് വളരെ നല്ലതാണ്. വിറ്റമിന്‍ ബി2, വിറ്റമിന്‍ ബി6, വിറ്റമിന്‍ ബി1 എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കുക. ഇവ അടങ്ങിയ ക്രീമുകള്‍ പുരട്ടുന്നതും നല്ലതാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് അല്‍പം വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടുന്നും് വളരെ നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News