വീട്ടുമുറ്റത്ത് നില്‍ക്കുന്ന പേരയിലയുടെ ഔഷധ ഗുണങ്ങള്‍ അറിയുമോ? അടുത്തറിയാം പേരയിലയെ..

നമ്മുടെ പറമ്പിലും വീട്ടുമുറ്റത്തുമൊക്കെ സാധാരണ നിലയില്‍ കണ്ടുവരുന്ന പേരയിലയില്‍ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നത് പലര്‍ക്കുമറിയില്ല. എന്നാല്‍ നമ്മള്‍ ഇത് തിരിച്ചറിയുന്നത് ഏറെ ഗുണം ചെയ്യും.

വിറ്റാമിന്‍ ബി, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് പേരയില. പൊതുവില്‍ പല ആവശ്യങ്ങള്‍ക്കായി നമുക്ക് പേരയില ഉപയോഗിക്കാനാകും. എന്നാല്‍ പേരയില ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് തിളപ്പിച്ച വെള്ളത്തിലാണ്.

രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍, പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കാന്‍ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ്.

പേരയിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി മുടിയുടെ വളര്‍ച്ചയ്ക്കു വളരെയേറെ സഹായിക്കും. ചുമ, കഫക്കെട്ട് എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനായി പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപ്പോലെ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel