
യുക്രൈന് പൂര്‍ണ്ണ സഹായം നല്‍കുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. നിലവിലെ സംഭവങ്ങള്‍ യൂറോപ്യന്‍ ചരിത്രത്തില്‍ ഒരു വഴിത്തിരിവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തെ ഒരുമിച്ച്, നിശ്ചയദാര്‍ഢ്യത്തോടെ നേരിടുമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. ഇമ്മാനുവല്‍ മാക്രോണിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന് ശേഷം യുക്രൈനുമായുള്ള പിന്തുണ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി ജീന്‍-യെവ്‌സ് ലെ ഡ്രിയാന്‍ പറഞ്ഞു. അതേസമയം, കരിങ്കടല്‍ വഴി റഷ്യന്‍ കപ്പലുകള്‍ അനുവദിക്കരുതെന്ന് തുര്‍ക്കിയോട് യുക്രൈന്‍ അഭ്യര്‍ത്ഥിച്ചു.
സൈനിക കേന്ദ്രങ്ങള്‍ക്ക് പിന്നാലെ യുക്രൈന്‍ ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തി റഷ്യ. വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്. കെട്ടിടത്തില്‍ നിന്നും തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തില്‍ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയത്തിന് സമീപമായാണ് ഇന്റലിജന്‍സ് ആസ്ഥാനം സ്ഥിതിചെയ്യുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here