ഏട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊച്ചി തടിയിട്ടപറമ്പിലാണ് സംഭവം. പട്ടിമറ്റം കുമ്മനോട് സ്വദേശി ഷറഫുദീനാണ് അറസ്റ്റിലായത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലാണ് പട്ടിമറ്റം, കുമ്മനോട് സ്വദേശി ഷറഫുദീനെ പൊലിസ് അറസ്റ്റ് ചെയതത്. സ്കൂളില്‍ നടന്ന കൗണ്‍സിലിംഗ് ക്ലാസിലായിരുന്നു കുട്ടി പീഢന വിവരം പുറത്ത് പറഞ്ഞത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ കുട്ടി ഒരുമാസം ഗർഭിണിയാണെന്ന് മനസ്സിലായി. നിലവില്‍ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

മദ്രസയോടുള്ള ചേർന്നുള്ള മുറിയിൽ വച്ചാണ് ഷറഫുദീൻ കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചത്. മദ്രസ ക്ലാസില്‍ നേരത്തെ എത്താന്‍ ആവശ്യപ്പെട്ട ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണ് മൊഴി. ഷറഫുദീനെ തടിയിട്ടപറമ്പ് പൊലിസ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News