നാളെ നാറ്റോ ഉച്ചകോടി

യുക്രൈന്‍ വിഷയത്തില്‍ നേരിട്ട് ഇടപെടില്ലെന്ന് നാറ്റോ വ്യക്തമാക്കി. സൈന്യത്തെ യുക്രൈന് സഹായത്തിനായി അയക്കില്ലെന്ന് നാറ്റോ തലവന്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാനായി നാളെ വിഡിയോ കോണ്‍ഫറന്‍സ് വഴി അംഗരാജ്യങ്ങളുടെ യോഗം ചേരുമെന്ന് സ്റ്റോള്‍ട്ടന്‍ പറഞ്ഞു. നാറ്റോ സഖ്യകക്ഷികള്‍ക്കു പുറമെ സ്വീഡന്‍, ഫിന്‍ലന്‍ഡ് അടക്കമുള്ള രാജ്യങ്ങളും യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, നാറ്റോയുടെ 40,000ഓളം വരുന്ന അതിവേഗ പ്രതിരോധസേനയെ അയക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയാകും. യുക്രൈന്‍ വിഷയത്തിലെ സൈനിക നടപടിക്കുള്ള ആലോചനയെക്കുറിച്ച് ഇതാദ്യമായാണ് നാറ്റോ പ്രതികരിക്കുന്നത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് ദീര്‍ഘകാലത്തേക്കുള്ള പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് സ്റ്റോള്‍ട്ടന്‍ പറഞ്ഞു. എല്ലാ വിഷയങ്ങള്‍ക്കും ഇന്ന് മറുപടി നല്‍കാനാകില്ല. ഇന്ന് കണ്ട അധിനിവേശത്തിനു ശേഷം പുതിയൊരു യൂറോപ്പിനെയാണ് നമ്മള്‍ കാണാന്‍ പോകുന്നതെന്നും നാറ്റോ തലവന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here