മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; നിഷികാന്ത് സിംഗ് സമപിനെ ഒഴിവാക്കിയ സംഭവത്തില്‍ വിമര്‍ശനം ശക്തം

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് നിഷികാന്ത് സിംഗ് സപമിനെ ബിജെപി ഒഴിവാക്കിയ സംഭവത്തില്‍ വിമര്‍ശനം ശക്തമാകുന്നു. കെയ്ഷാംതോംഗ് മണ്ഡലത്തിലെ വോട്ടര്‍മാരെ അതിശയിപ്പിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ തീരുമാനം. നടപടിക്കെതിരെ മണിപ്പൂരിലുടനീളം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

മണിപ്പൂരിലെ ബിജെപിയുടെ കരുത്തനായ നേതാവാണ് നിഷികാന്ത് സിംഗ്. ഭരണകക്ഷിയായ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിഷികാന്ത് സിംഗ് സപം ഉള്‍പ്പെടുമെന്ന് ഉറപ്പായിരുന്നെകിലും അന്തിമപട്ടികയില്‍ സ്ഥാനം ലഭിച്ചില്ല. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് നിഷികാന്ത് സിംഗ് പറഞ്ഞു. അക്രമ സംഭവങ്ങള്‍ ഒഴിവാക്കി ശാന്തത പാലിക്കാന്‍ സപം തന്റെ അനുയായികളോട് അഭ്യര്‍ത്ഥിച്ചു. മണിപ്പൂരിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ദി സംഗായ് എക്സ്പ്രസിന്റെ സ്ഥാപക-പ്രസാധകനും ജനപ്രിയ പൊതുപ്രവര്‍ത്തകനുമാണ് സപം.

2019ല്‍ പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേര്‍ന്നതുമുതല്‍ മണിപ്പൂരില്‍ ബിജെപിയുടെ മുന്‍നിരയിലാണ് നിഷികാന്ത് സിംഗ്. രാഷ്ട്രീയ പശ്ചാത്തലമില്ലാതെ അടുത്തിടെയാണ് സപം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നത്. 23 കോടിയിലധികം ആസ്തിയുള്ള സപം, ഫെബ്രുവരി 28ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 38 സീറ്റുകളിലേക്ക് മത്സരിക്കുന്ന 173 സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നനാണ്. സിറ്റിംഗ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എംഎല്‍എയും ബിരേന്റെ സിംഗ് സഖ്യ സര്‍ക്കാരിലെ മുന്‍ മന്ത്രിയുമായ ലാങ്പോക്ലക്പാം ജയന്തകുമാറാണ് സപമിന്റെ പ്രധാന എതിരാളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here