റഷ്യൻ സൈന്യം ചെര്‍ണോബിലെ ആണവനിലയത്തിൽ; ആശങ്കയുമായി യുക്രൈൻ

റഷ്യന്‍ സൈന്യം ചെര്‍ണോബിലെ ആണവനിലയത്തിന് സമീപം കനത്ത ഏറ്റുമുട്ടല്‍, സ്ഥിരീകരിച്ച് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി . മേഖലയിൽ കനത്ത ഏറ്റുമുട്ടൽ നടക്കുകയാണെന്ന് യുക്രൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരീകരണം.

അതേസമയം, ചെര്‍ണോബിലെ ആണവനിലയത്തിലെത്തിയ സൈന്യം ഏറെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. “ഇത് മുഴുവൻ യൂറോപ്പിനുമെതിരായ യുദ്ധ പ്രഖ്യാപനമാണ്,” എന്നാണ് യുക്രൈൻ പ്രസിഡന്റ് കൂട്ടിച്ചേർത്തത്.അതിനൊരു കാരണവുമുണ്ട്.

1986ലെ ചെർണോബിൽ ദുരന്തം ചരിത്രത്തിലെ ഏറ്റവും വലിയ ആണവ അപകടമാണ്. യുക്രൈൻ തലസ്ഥാനമായ കിയെവിൽ നിന്ന് 80 മൈൽ വടക്കുള്ള റിയാക്ടർ, റേഡിയേഷൻ ചോർച്ച തടയാൻ ഒരു സംരക്ഷിത ഷെൽട്ടർ കൊണ്ട് മൂടുകയും പ്ലാന്റ് മുഴുവൻ പ്രവർത്തനരഹിതമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സൈന്യത്തിന്റെ ഈ ഒരു നീക്കം ഒരു ദുരന്തം ഉണ്ടാക്കിയാൽ ആണവമാലിന്യങ്ങൾ നിറഞ്ഞുനിൽക്കുന്ന ഏതെങ്കിലും ഭാഗത്ത് ആക്രമണം ഉണ്ടായാൽ അത് ആണവ മാലിന്യങ്ങളും ആണവ വികീരണങ്ങളും പുറത്തുപോകാനുള്ള വലിയൊരു സാധ്യത കൂടുതലാണ് ഈ ഘട്ടത്തിൽ.

എന്നാൽ യുക്രെയ്‌നിൽ സമ്പൂർണ അധിനിവേശത്തിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തരവിട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് മേഖലയിൽ പോരാട്ടം. യുക്രൈന് പൂർണ്ണ സഹായം നൽകുമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News