യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ ഹംഗറി വഴി നാട്ടിലെത്തിക്കാൻ ശ്രമം; വേണു രാജാമണി

യുക്രൈൻ – റഷ്യ ഏറ്റുമുട്ടൽ കണക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുക എന്നുള്ള ദൗത്യം ആശങ്കയിലാണ്. വിമാനത്താവളങ്ങൾ അടച്ചതിനാൽ രക്ഷാദൗത്യം മുടങ്ങിയ സാഹചര്യത്തിൽ അതിനായുള്ള ബദൽ മാർഗം ആരായുകയാണെന്ന് പ്രവാസികാര്യങ്ങൾക്കുള്ള കേരളസർക്കാരിന്റെ ദില്ലിയിലെ സ്പെഷ്യൽ ഓഫീസർ വേണു രാജാമണി കൈരളിന്യൂസിലെ ന്യൂസ് ആൻഡ് വ്യൂസിൽ പറഞ്ഞു.

യുക്രൈൻ അതിർത്തികളിൽ പ്രത്യേകിച്ച് കീവിൽ വീണ്ടും ഷെൽ ആക്രമണങ്ങൾ നടക്കാൻ സാധ്യതയുള്ളതിനാൽ ഈ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും വിമാനമാർഗം ഇന്ത്യക്കാരെ പുറത്തെത്തിക്കുക എന്നുള്ളത് സാധ്യമല്ലെന്നും. ഇതിന്റെ ഭാഗമായി ഇന്ത്യൻ എംബസിയിലെ ഹംഗറിയിലെ ഒരു സംഘം യുക്രൈൻ അതിർത്തിയായ സൊഹാനിയിലേക്ക് പോയിട്ടുണ്ടെന്നും ഹംഗറി സർക്കാരിന്റെ സഹായത്തോടെ ഇവിടെനിന്നും ഇന്ത്യക്കാരെ പുറത്തെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വേണുരാജാമണി പറഞ്ഞു.

അതേസമയം, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ യുക്രൈനിലെ ഇന്ത്യൻ അംബാസിഡർ സ്ഥിരീകരിച്ചിട്ടുണ്ട്. അയൽരാജ്യങ്ങളിലൂടെ ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത് എന്നാൽ ഈ പ്രവർത്തനങ്ങൾക്കായുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഒരു പൂർണരൂപം ഇതുസംബന്ധിച്ച് ലഭിക്കും വരെ വളരെ ശാന്തമായും സമാധാനപരമായും ഇപ്പോൾ താമസിക്കുന്ന സ്ഥലങ്ങളിൽ തന്നെ ഭൂരിഭാഗം ഇന്ത്യക്കാരും മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News