യുക്രൈൻ- റഷ്യ സംഘർഷം; നരേന്ദ്രമോദിയും പുടിനും തമ്മിൽ സംസാരിച്ചു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയാണ് പ്രധാനമെന്ന് മോദി ടെലിഫോൺ സംഭാഷണത്തിൽ കൂട്ടിച്ചേർത്തു. ഉക്രെയ്നിലെ വിദ്യാർഥികൾ ഉൾപ്പടെയുള്ള ഇന്ത്യൻ പൗരന്മാരുടെ, സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ പ്രധാനമന്ത്രി പുടിനെ അറിയിച്ചു.

അതേസമയം, റഷ്യൻ നാറ്റോ പ്രശ്നം പരിഹരിക്കാൻ ആത്മാർത്ഥമായ ചർച്ച അനിവാര്യന്നും ഏറ്റുമുട്ടലിന് ഒരു അവസാനം ഉണ്ടാകണമെന്നും മോദി ടെലിഫോൺ സംഭാഷണത്തിൽ കൂട്ടിച്ചേർത്തു.അക്രമം ഉടൻ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചു, നയതന്ത്ര ചർച്ചകളുടെയും സംഭാഷണങ്ങളുടെയും പാതയിലേക്ക് മടങ്ങാൻ എല്ലാ ഭാഗത്തുനിന്നും യോജിച്ച ശ്രമങ്ങൾ നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News