കൊട്ടാരക്കരയില്‍ സിപിഐ എം പ്രവര്‍ത്തകനു നേരെ ആര്‍എസ്എസ് ആക്രമണം

കൊട്ടാരക്കരയില്‍ സിപിഐ എം ഏരിയാ കമ്മിറ്റി അംഗവും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ ഫൈസല്‍ ബഷീറിനുരേരെ ആര്‍ എസ് എസ് ആക്രമണം. 15 ഓളം വരുന്ന ആര്‍.എസ്.എസ് സംഘമാണ് കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഐ എം കൊട്ടാരക്കര ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റും കൊട്ടാരക്കര നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ ഫൈസല്‍ ബഷീറിനെ ഒരു സംഘം ആര്‍ എസ് എസ് അക്രമകാരികള്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇന്നലെ (വ്യാഴം) രാത്രി 9.30 ഓടെയാണ് ആക്രമണം.

മുസ്ലീം സ്ട്രീറ്റില്‍ പാലത്തിന് സമീപം ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ആദിലിനോടൊപ്പം നില്‍ക്കുമ്പോഴായിരുന്നു മാരകായുധങ്ങളുമായി 6 ബൈക്കുകളില്‍ എത്തിയ എട്ടംഗ സംഘമാണ് ആക്രമിച്ചത്. ഇരുമ്പുവടികളുള്‍പ്പെടെയുള്ള മാരകായുധങ്ങളുമായിരുന്നു മര്‍ദ്ദനം. സംഘാംഗങ്ങളെല്ലാവരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്ക് വെട്ടേറ്റു. തലയ്ക്ക് എട്ട് തുന്നലുകളുണ്ട്.

കമ്പി വടി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ കൈയും കാലും ഒടിഞ്ഞു. രക്തത്തില്‍ കുളിച്ചുകിടന്ന ഫൈസലിനെ നാട്ടുകാര്‍ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നും വിദ്ഗ്ദ് ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

രണ്ട് ദിവസം മുമ്പ് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെയും യൂണിയന്‍ ഭാരവാഹികളെയും എബിവിപിക്കാര്‍ മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ് അലീം മുഹമ്മദ്, സെക്രട്ടറി വിഷ്ണു, ജില്ലാ കമ്മിറ്റി അംഗം അജി എം ആര്‍, ഫാരിസ് എന്നിവരെ അത്യാഹിത വിഭാഗത്തിന് സമീപം കൂടിനിന്ന ബിജെപി ആര്‍ എസ് എസുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ആ സമയം ആശുപത്രിയില്‍ ഉണ്ടായിരുന്ന ഫൈസല്‍ ബഷീര്‍ ഇതിനെ തടയുകയും എസ്എഫ്‌ഐ നേതാക്കള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ഈ ക്രൂരമായ ആക്രമണത്തിന് കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News