രണ്ടരവയസുകാരിക്ക് പരുക്കേറ്റ സംഭവം; ആന്റണി ടിജിനെ കൊച്ചിയിലെത്തിച്ചു

കാക്കനാട് രണ്ടര വയസ്സുകാരിക്ക് പരിക്കേറ്റ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയുടെ സഹോദരിയുടെ പങ്കാളി ആന്റണി ടിജിനെ കൊച്ചിയിലെത്തിച്ചു. ബംഗളൂരുവില്‍ നിന്നും ഇന്നലെ രാത്രിയോടെയാണ് ഇയാളെ കൊച്ചിയിലെത്തിച്ചത്. കുട്ടിക്ക് ഗുരുതര പരിക്കേറ്റതിനു പിന്നാലെ ഇയാളും അമ്മയുടെ സഹാേദരിയും ഒളിവില്‍ പോയത് സംശയങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് ഇയാളെ ബംഗ്ലൂരുവില്‍ നിന്ന് പിടികൂടിയത്. നിലവില്‍ ഇയാള്‍ തൃക്കാക്കര പൊലിസിന്റെ കസ്റ്റഡിയിലാണ്.

ബംഗളൂരുവില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തൃക്കാക്കര പൊലീസ് ആന്റണിയോട് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞ് ആശുപത്രിയിലായതിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ ഹാജരാകാന്‍ കൂട്ടാക്കിയിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here