യുദ്ധക്കളമായി യുക്രൈന്‍; 105 ഡോളര്‍ കടന്ന് എണ്ണവില, 7 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

യുക്രൈയ്‌നിലെ റഷ്യന്‍ ആക്രമണത്തിനുപിന്നാലെ എണ്ണവില കുതിക്കുന്നു. ക്രൂഡോയില്‍ വില കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തി. ബാരലിന് 105 ഡോളര്‍ കടന്നു. ബ്രെന്റ് ക്രൂഡോയിലിന്റെ വില 2014നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. രാജ്യാന്തര ഓഹരി വിപണിയിലും വന്‍ തകര്‍ച്ച. യൂറോപ്യന്‍ ഓഹരിവിപണികള്‍ക്ക് നാലുശതമാനത്തിലേറെയാണ് നഷ്ടം നേരിട്ടത്. ബിഎസ്ഇ സെന്‍സെക്‌സ് 2,702 പോയന്റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 16,247 ലേക്ക് താഴ്ന്നു.

അതേസമയം, യുക്രൈനെ റഷ്യ യുദ്ധക്കളമാക്കി മാറ്റിയ പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ കടുപ്പിച്ച് അമേരിക്ക. റഷ്യയെ ഒറ്റപ്പെടുത്തുമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടെ ആസ്തികള്‍ മരവിപ്പിക്കാനുള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നത് പോലെ റഷ്യന്‍ ബാങ്കുകള്‍ക്കുമേലുള്ള ഉപരോധം ശക്തമാക്കുമെന്ന് തന്നെയാണ് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധം തെരഞ്ഞെടുത്ത വ്‌ലാദിമിര്‍ പുടിന്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ബൈഡന്‍ പ്രസ്താവിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News