കൂട്ടിക്കലില്‍ പ്രളയബാധിതര്‍ക്ക് തണലൊരുക്കി സിപിഐ എം ; നിര്‍മിച്ചു നല്‍കുന്നത് 25 വീടുകള്‍

കോട്ടയം ജില്ലയുടെ മലയോരമേഖലയിലെ പ്രളയബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാനൊരുങ്ങി സി.പി.ഐ എം. പ്രളയ ദുരിത ബാധിതര്‍ക്കായി കൂട്ടിക്കലില്‍ സിപി ഐ എം നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ ശിലാസ്ഥാപനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കേരളത്തെ നടുക്കിയ ദുരിന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്കാണ് സി പി ഐ എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉണ്ടായ മഴവെള്ളപ്പാച്ചലും ഉരുള്‍പൊട്ടലും നടുക്കുന്ന ഓര്‍മ്മകളാണ് മലയോര മേഖലയ്ക്ക് സമ്മാനിച്ചത്. ദുരന്തത്തില്‍ വിലപ്പെട്ട 12 ജീവനുകളാണ് പൊലിഞ്ഞത്. നിരവധി വീടുകള്‍ പൂര്‍ണമായി തകരുകയും ചെയ്തിരുന്നു. മുണ്ടക്കയത്തും കുട്ടിക്കലിലുമാണ് ദുരിതം ഏറ്റവും അധികം ബാധിച്ചത്.

ദുരിത വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ മന്ത്രി വി എ വാസവനും സിപി ഐ എം എം നേതാക്കളും പ്രദേശത്തെ എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. പിന്നീട് നാടിന് ആശ്വാസം പകരുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ സി.പി.ഐ എമ്മിന്റെ നേതൃത്വത്തില്‍ നടത്തുക ഉണ്ടായി.വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് വാഗ്ദാനമാണ് സഫലാമാകുന്നതു.

കൂട്ടിക്കലലില്‍ സിപി ഐ എം വില കൊടുത്തു വാങ്ങിയ രണ്ടേക്കര്‍ സ്ഥലത്താണ് വീടുകള്‍ നിര്‍മ്മിക്കുക. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം ആകുകയാണ് ചെങ്കൊടി പ്രസ്ഥാനം. സംസ്ഥാന സര്‍ക്കാരും ദുരിതബാധിതരെ സഹായിക്കാന്‍ നിരവധി പദ്ധതികള്‍ ഇതിനോടകം തന്നെ നടപ്പാക്കിയിട്ട് ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here