സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ പ്രതിഷേധമിരമ്പുന്നു; റഷ്യക്കെതിരെ വിവിധ രാജ്യങ്ങള്‍ രംഗത്ത്

യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധ പ്രകടനം. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍. നൂറുകണക്കിന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. അതേസമയം റഷ്യക്കെതിരെ വിവിധ രാജ്യങ്ങള്‍ രംഗത്തു വന്നു.

റഷ്യക്കെതിരെ ന്യൂസിലാന്‍ഡും,റഷ്യന്‍ അധികൃതര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി. റഷ്യന്‍ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതിയും നിരോധിച്ചു. റഷ്യയുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവച്ചതായും ന്യൂസിലന്‍ഡ്. യുക്രൈന്‍ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആഡേണ്‍.

റഷ്യക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ഓസ്‌ട്രേലിയയും. ചൈനയുടെ നിലപാടിനെതിരെയും ഓസ്‌ട്രേലിയ. ഈ സാഹചര്യത്തില്‍ ചൈന മോസ്‌കോയുമായുള്ള വാണിജ്യ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് അം?ഗീകരിക്കാനാവില്ല. റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. റഷ്യന്‍ പ്രമാണികള്‍ക്കെതിരെയും രാഷ്ട്രീയക്കാര്‍ക്കെതിരെയും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

റഷ്യയ്ക്ക് എതിരെ ഉപരോധം പ്രഖ്യാപിച്ച് കാനഡയും. വീണ്ടുവിചാരമില്ലാത്തതും അപകടകരവുമായ നീക്കമാണ് റഷ്യയുടേതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കര്‍ശന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കുന്നു. എക്‌സ്‌പോര്‍ട്ട് പെര്‍മിറ്റുകള്‍ എല്ലാം റദ്ദാക്കി. റഷ്യന്‍ പ്രമാണിമാര്‍ക്കെതിരെയും ബാങ്കുകള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News