ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശം; ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിനെതിരെ പോലീസ് കേസ്

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന് നേര്‍ക്ക് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിനെതിരെ പോലീസ് കേസെടുത്തു. അപകീര്‍ത്തിപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനുമാണ് രാജി ചന്ദ്രന്റെ പരാതിയില്‍ ഇടുക്കി പോലീസ് കേസെടുത്തിരിക്കുന്നത്. തനിക്ക് തെറ്റ് സംഭവിച്ചിട്ടില്ലെന്നും അതിനാല്‍ ഖേദം പ്രകടിപ്പിക്കില്ലെന്നുമായിരുന്നു സി.പി മാത്യുവിന്റെ പ്രതികരണം. അപമാനിക്കുന്നത് തുടര്‍ന്നാല്‍ പരാതിയുമായി വനിതാകമ്മീഷനെ സമീപിക്കുമെന്ന് രാജി ചന്ദ്രനും പറഞ്ഞു.

യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സി.പി മാത്യു നടത്തിയ അധിക്ഷേപകരമായ ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഇടുക്കി പോലീസ് എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെയുള്ള വകുപ്പുകള്‍ ചുമത്തി. രാജി ചന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടുവെന്നാണ് ഡി.സി.സി പ്രസിഡന്റിന്റെ പുതിയ ന്യായീകരണം. കേസ് രാഷ്ട്രീയപ്രേരിതമാണ്, നിയമപരമായും രാഷ്ട്രീയമായും നേരിടും. പറഞ്ഞതില്‍ തെറ്റുണ്ടായിട്ടില്ലെന്നും ഖേദം പ്രകടിപ്പിക്കേണ്ടതില്ലെന്നും സി.പി മാത്യു വ്യക്തമാക്കി.

അതേസമയം തനിക്കെതിരെയുള്ള അധിക്ഷേപം ഇനിയും തുടര്‍ന്നാല്‍ പരാതിയുമായി വനിതാകമ്മീഷനെ സമീപിക്കുമെന്ന് രാജി ചന്ദ്രന്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കില്ലെന്നും സി.പി.ഐ.എമ്മിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here