
ഒന്നുറക്കമുണരുമ്പോള്‍ അതുവരെയുള്ള ഓര്‍മകളെല്ലാം നഷ്ടമായാലോ? അതും കഴിഞ്ഞ 20 വര്‍ഷത്തെ ഓര്‍മകള്‍! യുകെയിലെ എസെക്‌സ് സ്വദേശിയായ യുവതിക്കാണ് 20 വര്‍ഷത്തെ ഓര്‍മകള്‍ നഷ്ടമായത്. ജലദോഷപ്പനി മൂലം ഉറങ്ങാന്‍ കിടന്നതായിരുന്നു ക്ലെയര്‍ മഫെറ്റ്-റീസ് എന്ന 43കാരി . എന്നാല്‍ ഉറക്കമുണര്‍ന്നപ്പോള്‍ നഷ്ടമായത് ഇതുവരെയുള്ള ജീവിതത്തിലെ പകുതികാലയളവിലെ വിലപിടിപ്പുള്ള ഓര്‍മകളാണ്.
ഭര്‍ത്താവ് സ്‌കോട്ടും ആണ്‍മക്കളായ ജാക്കും മാക്‌സും അടങ്ങുന്നതാണ് ക്ലെയറിന്റെ കുടുംബം. ജലദോഷം ബാധിച്ചതിനു ശേഷം അതു മാരകമായ രോഗാവസ്ഥയിലേക്ക് എത്തുകയായിരുന്നു. ലോക എന്‍സെഫലൈറ്റിസ് ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22ന് സ്റ്റെഫ്‌സ് പാക്ക്ഡ് ലഞ്ച് എന്ന ടിവി ഷോയില്‍ വച്ചാണ് ക്ലെയര്‍ അക്കാലത്ത് താന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം രണ്ടാഴ്ചയോളം ക്ലെയറിന് ജലദോഷം ബാധിച്ചിരുന്നു. ഇളയ മകന്‍ മാക്‌സില്‍ നിന്നാണ് ജലദോഷം പിടിപെട്ടത്. തുടര്‍ന്ന് നില വഷളാവുകയായിരുന്നു. ‘ഫാദേഴ്സ് ഡേയുടെ തലേദിവസം രാത്രി അവള്‍ ഉറങ്ങാന്‍ പോയി, രാവിലെ ഞാന്‍ വിളിച്ചപ്പോള്‍ അവള്‍ എഴുന്നേറ്റില്ല” ഭര്‍ത്താവ് സ്‌കോട്ട് പറഞ്ഞു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ക്ലെയറിനെ ആശുപത്രിയിലെത്തിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. മസ്തിഷ്‌ക രക്തസ്രാവം മൂലമാണ് കാരണമെന്ന് ആദ്യം സംശയിച്ചെങ്കിലും, കൂടുതല്‍ പരിശോധനകളില്‍ ക്ലെയറിന് യഥാര്‍ത്ഥത്തില്‍ എന്‍സെഫലൈറ്റിസ് ഉണ്ടെന്ന് കണ്ടെത്തി.
പിന്നീട് സ്ഥിതി ഗുരുതരമായി മാറുകയും 16 ദിവസത്തേക്ക് കോമയിലേക്ക് പോകുകയും ചെയ്തു. മസ്തിഷ്‌കത്തിന് സംഭവിക്കുന്ന വീക്കം ആണ് എന്‍സെഫലൈറ്റിസ്. വൈറല്‍ അണുബാധ മൂലമാണ് ഇതു സംഭവിക്കുന്നത്. മിക്ക കേസുകളിലും, ഇത് ഇന്‍ഫ്‌ലുവന്‍സ പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു, എന്നാല്‍ മസ്തിഷ്‌ക ജ്വരം ജീവന് ഭീഷണിയാകുകയും ശാശ്വതമായ നാശമുണ്ടാക്കുകയും ചെയ്യുമെന്ന് മയോ ക്ലിനിക്ക് പറയുന്നു.
രോഗം ബാധിച്ചതിനു ശേഷം ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം മറന്നുപോയിരുന്നു ക്ലെയര്‍. കുട്ടികളുണ്ടെന്ന് അറിയാമായിരുന്നെങ്കിലും അവരുടെ ജന്മദിനം, സ്‌കൂളിലെ ആദ്യ ദിനങ്ങള്‍, അവരുടെ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. ”എന്റെ നഷ്ടപ്പെട്ട ഓര്‍മ്മകളെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക് മടങ്ങിവരാനുള്ള ഒരു ചെറിയ അവസരമുണ്ട്. അല്ലെങ്കില്‍ എനിക്ക് ഒരുപാട് സന്തോഷകരമായ പുതിയ ഓര്‍മ്മകള്‍ ഉണ്ടാക്കേണ്ടി വരും” ക്ലെയര്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here