യുക്രൈനിൽ കുടുങ്ങി കിടക്കുന്ന മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായതെല്ലാം കൈക്കൊള്ളും; നോർക്ക റൂട്സ്

യുക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായതെല്ലാം നോർക്ക റൂട്സ് കൈക്കൊള്ളുമെന്ന് റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ.

ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. ആശങ്കൾക്കു വഴിയിടാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ തുടരാനുള്ള ഇന്ത്യൻ എംബസിയുടെ നിർദ്ദേശം എല്ലാവരും പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി, നോർക്ക റൂട്ട്‌സ് സി.ഇ.ഒ, എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം നേരത്തേ തന്നെ പ്രവർത്തിച്ചു വരുന്നുണ്ട്.

ഇന്ത്യൻ എംബസി
+380997300483,
+380997300428

വിദേശകാര്യമന്ത്രാലയം
1800 118797 (ടോൾ ഫ്രീ)
+911123012113,
+911123014104,
+911123017905

ഇ-മെയിൽ
cons1.kyiv@mea.gov.in
situationroom@mea.gov.in

നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്റെ
1800 425 3939
എന്ന ടോൾ ഫീ നമ്പരിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.

0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News