പനീർ ഗീ റോസ്‌റ്റ്

ഊണിനൊപ്പം പനീർ ഗീ റോസ്‌റ്റ് കൂടിയുണ്ടെങ്കിൽ വയറു നിറയുന്നതറിയില്ല. തയ്യാറാക്കാം പനീർ ഗീ റോസ്‌റ്റ്

ആവശ്യമായ സാധനങ്ങൾ

1.പനീർ – അരക്കിലോ

2.നെയ്യ് – പാകത്തിന്

3.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

ഇഞ്ചി നീളത്തിൽ അരിഞ്ഞത് – കാൽ സ്പൂൺ

4.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒന്നര ചെറിയ സ്പൂൺ

മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

ജീരകംപൊടി – കാൽ ചെറിയ സ്പൂൺ

പെരുംജീരകംപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

5.നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6.തൈര് – ഒരു വലിയ സ്പൂൺ

7.ശർക്കര പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

വാളൻപുളിവെള്ളം – ഒരു ചെറിയ സ്പൂൺ

8.കസൂരി മേത്തി – ഒരു വലിയ സ്പൂൺ

കറിവേപ്പില – രണ്ടു കതിർപ്

9.മല്ലിയില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി പനീർ വറുത്തു മാറ്റി വയ്ക്കുക.

∙ഇതേ നെയ്യിൽ സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഇഞ്ചി ഇവ വഴറ്റുക.

∙മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ജീരകംപൊടി, പെരുംജീരകംപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർക്കുക.

∙മസാല മൂത്തു വരുമ്പോൾ നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർക്കുക.

∙തൈര് ചേർത്ത് എണ്ണ തെളിഞ്ഞു വരുന്നതുവരെ വഴറ്റുക.

∙ശർക്കരയും പുളിവെള്ളവും ചേർത്ത് നന്നായി ഇളക്കുക.

∙കസൂരിമേത്തി, കറിവേപ്പില, വറുത്തു വച്ച പനീർ എന്നിവ ചേർക്കുക.

∙ഒരു വലിയ സ്പൂൺ വെള്ളമൊഴിച്ച് നന്നായി റോസ്‌റ്റ് ചെയ്തെടുക്കുക.

∙മല്ലിയില കൊണ്ടലങ്കരിച്ചു വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel