ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വി, X7 സ്വന്തമാക്കി നടന്‍ ലാല്‍; വില കേട്ടാല്‍ ഞെട്ടും

ബി.എം.ഡബ്ല്യുവിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ X7 ഡിസൈനിലും ഫീച്ചറുകളിലും ഏറെ മുന്നിട്ട് നില്‍ക്കുന്ന വാഹനമാണ്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു ഇന്ത്യയില്‍ എത്തിക്കുന്നതില്‍ ഏറ്റവും തലയെടുപ്പുള്ള വാഹനമാണ് X7 എന്ന എസ്.യു.വി.

ബി.എം.ഡബ്ല്യുവിന്റെ ഈ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. സ്വന്തമാക്കിയിരിക്കുകയാണ് മലയാള സിനിമ നടനും സംവിധായകനുമായ ലാല്‍. X7 എസ്.യു.വിയുടെ ഡീസല്‍ എന്‍ജിന്‍ മോഡല്‍ ഡി30 ഡി.പി.ഇ. സിഗ്നേച്ചര്‍ എഡിഷനാണ് അദ്ദേഹം സ്വന്തം ഗ്യാരേജില്‍ എത്തിച്ചിരിക്കുന്ന പുതിയ വാഹനം.

ലാലിന്റെ മകനും സംവിധായകനുമായി ജീന്‍ പോളിനൊപ്പമെത്തിയാണ് അദ്ദേഹം പുതിയ വാഹനം ഏറ്റുവാങ്ങിയത്. കൊച്ചിയിലെ ബി.എം.ഡബ്ല്യു വിതരണക്കാരായ ഇ.വി.എം. ഓട്ടോക്രാഫ്റ്റാണ് അദ്ദേഹത്തിന് വാഹനം കൈമാറിയത്. 1.15 കോടി രൂപ എക്‌സ്‌ഷോറൂം വില വരുന്ന ഈ ആഡംബര എസ്.യു.വിക്ക് ഏകദേശം 1.45 കോടി രൂപ ഓണ്‍റോഡ് വില വരുമെന്നാണ് കണക്കാക്കുന്നത്. 2020-ലാണ് ഈ വാഹനം ഇന്ത്യയില്‍ എത്തുന്നത്.

സിഗ്‌നേച്ചര്‍ കിഡ്നി ഗ്രില്‍, 21 ഇഞ്ച് അലോയി വീല്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, പനോരമിക് ത്രീ പാര്‍ട്ട് ഗ്ലാസ് റൂഫ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, ഹൈ-ഫൈ ലൗഡ് സ്പീക്കര്‍, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റായി ഒരുക്കിയിട്ടുള്ളത്.

12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേ, 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മ്യൂസിക്കും മാപ്പിനും മറ്റുമായി 20 ജിബി ഹാര്‍ഡ് ഡ്രൈവ് എന്നിവ അകത്തളത്തെ ഫീച്ചറുകളില്‍ പ്രധാനപ്പെട്ടവയാണ്. ഒമ്പത് എയര്‍ബാഗ്, ആക്ടീവ് പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍, ഇലക്ട്രോണിക് ബ്രേക്ക് വിത്ത് ഓട്ടോ ഹോള്‍ഡ് ഫങ്ഷന്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, കോര്‍ണറിങ്ങ് ബ്രേക്ക് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനവും ഇതിലുണ്ട്.

3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ലാല്‍ സ്വന്തമാക്കിയിട്ടുള്ള വാഹനത്തിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 260 ബിംഎച്ച്.പി പവറും 620 എന്‍.എം ടോര്‍ക്കുമേകും. എട്ടു സ്പീഡ് സ്റ്റെപ്പ് ട്രോണിക് സ്പോര്‍ട്ട് ട്രാന്‍സ്മിഷനാണ് ഇതിലുള്ളത്. ആഡംബരത്തിനൊപ്പം കരുത്തിലും പ്രാധാന്യം നല്‍കുന്ന ഈ വാഹനം 7.0 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here